പാസിഗാട്ടില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള പാന്‍ഗിന്‍ ഒരു ചെറിയ ഗ്രാമമാണ്. അരുണാചല്‍ പ്രദേശിലെ സിയാങ്ങ് ജില്ലയിലെ പാന്‍ഗിന്‍ മണ്ഡലിലാണ് ഈ സ്ഥലം. സിയോം, സിയാങ്ങ് നദികള്‍ കൂടിച്ചേരുന്ന മനോഹരമായ പ്രദേശമാണിത്.
വര്‍ണാഭമായ പ്രകൃതിഭംഗിക്ക് പുറമേ പാന്‍ഗിനിലെ പ്രധാന പ്രത്യേകത ഔഷധസസ്യങ്ങളുടെ സാന്നിധ്യമാണ്. ജീവശാസ്ത്രകാരന്മാര്‍ വന്യജീവികളെക്കുറിച്ച് പഠനം നടത്താന്‍ പറ്റിയ ഒരിടമായി പാന്‍ഗിനെ പരിഗണിക്കുന്നു.
പ്രകൃതി സ്നേഹികളെ ഏറെ ആനന്ദിപ്പിക്കുന്ന ഒരു സ്ഥലമാണ് പാന്‍ഗിന്‍. മനസില്‍ തങ്ങി നില്‍ക്കുന്ന പ്രകൃതിരമണീയമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്ത് ഇവിടെയുള്ളത്.



Click it and Unblock the Notifications