ഗുരുദ്വാര ഘായ് ഘട്ട് ഗുരുദ്വാര പഹിലാ ബാരാ എന്നും അറിയപ്പെടുന്നു. ഇത് ഗുരു നാനക്കിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. തന്റെ സന്ദര്‍ശനത്തിനിടെ ഗുരു നാനാക്ക് ഇവിടെയാണ് താമസിച്ചിരുന്നതെന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയിരുന്ന ഭഗത് ജൈതമാലിന്റെ വീടായിരുന്നു ഇത്. പിന്നീട് ഇതൊരു ധര്‍മ്മശാലയാക്കി മാറ്റി. ആദ്യം ഗുരു നാനാക്കും പിന്നീട് ഗുരു തേജ് ബഹദൂറും ഈ വീടിനെ പാപമുക്തമാക്കി പവിത്രീകരിച്ചെന്നും വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications