പുരാതനകാലം മുതല്‍ പ്രശസ്‌തമായ ഒരു സൂഫി കേന്ദ്രമാണ് ഫുല്‍വാരി ഷെരീഫ്. വിഖ്യാതരായ നിരവധി സൂഫി വര്യന്മാര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. പുരാതന ബീഹാറിനെ സൂഫി സന്യാസിമാര്‍ മതപരവും സാമൂഹികപരവും സാംസ്‌കാരികപരവുമായ ഒരു കേന്ദ്രമാക്കി മാറ്റിയിരുന്നു. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശവാഹകരായിരുന്ന സൂഫി സന്യാസിമാരുടെ ഏറ്റവും പ്രിയപ്പെട്ട താവളമായി കാലക്രമേണ ഫുല്‍വാരി ഷെരീഫ് മാറി. പ്രശസ്‌തമായ സംഗി മസ്‌ജിദും ഇവിടെ സ്ഥിതി ചെയ്യുന്നു. ശില്‍പ്പ സൗന്ദര്യത്തിന് പേരുകേട്ട മസ്‌ജിദ് ഇവിടെ നിലനിന്നിരുന്ന സമ്പന്നമായ നിര്‍മ്മാണ ശൈലിയുടെ പ്രതീകം കൂടിയാണ്. പളളിക്ക് സമീപത്തായാണ് ലാല്‍ഷാ ബാബയുടെ ആരാധനാലയം സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications