പതിനേഴാം നൂറ്റാണ്ടില്‍ ലാമ ലാത്സുന്‍ ചെമ്പോയാണ് ഈ ബുദ്ധമത വിഹാരം നിര്‍മിച്ചത്. ഒരു മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഇങ്ങോട് ഇടതൂര്‍ന്ന വനമേഖലയിലൂടെ നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമേ എത്താന്‍ കഴിയൂ.
നൂറ്റാണ്ട് പഴക്കമുള്ള കളിമണ്‍ വിഗ്രഹങ്ങളും മറ്റ് അപൂര്‍വ വസ്തുക്കളുമടങ്ങിയ ഈ വിഹാരത്തിന് നിരവധി തവണ തീപിടിച്ചിട്ടുണ്ടെങ്കിലും ഓരോ തവണയും പുനര്‍നിര്‍മിച്ചു. ദിവസവും രാവിലെയും വൈകുന്നേരവുമുള്ള പ്രാര്‍ഥനകള്‍ക്ക് പുറമെ തിബറ്റന്‍ കലണ്ടര്‍ മാസത്തിലെ എല്ലാ പത്താമത്തെ ദിവസവും ലാമമാര്‍ ഇവിടെ പ്രത്യേക പ്രാര്‍ഥനകളും നടത്താറുണ്ട്. പുരുഷന്‍മാര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനമുള്ളൂ.



Click it and Unblock the Notifications