ജോധ്പൂര്‍ വിമാനത്താവളമാണ് ഫലോഡിയ്ക്ക് ഏറ്റവും അടുത്തുള്ളത്. വിമാനത്താവളത്തില്‍ നിന്നും 135 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഫലോഡി നഗരത്തിലെത്താം. വിമാനത്താവളത്തില്‍ നിന്നും ഫലോഡിയിലേയ്ക്ക് കാബുകള്‍ ലഭ്യമാണ്. വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. അവിടെനിന്നും വിമാനമാര്‍ഗ്ഗമോ, റെയില്‍ റോഡ് മാര്‍ഗ്ഗമോ ഫലോഡിയിലേയ്ക്ക് പോകാം.