Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫലോഡി » കാലാവസ്ഥ

ഫലോഡി കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇവിടത്തെ വേനല്‍ക്കാലം. ഇക്കാലത്തെ അന്തരീക്ഷതാപം 32 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് രേഖപ്പെടുത്താറുള്ളത്.

മഴക്കാലം

ജൂലൈ മുതലാണ് ഫലോഡിയിലെ മഴക്കാലം ആരംഭിയ്ക്കുന്നത്. സെപ്റ്റംബര്‍ വരെ മഴ നീളും. കനത്ത മഴ ഇവിടെയുണ്ടാകാറില്ല. എങ്കിലും വിനോദയാത്രയ്ക്ക് പറ്റിയ കാലമല്ല ഇത്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ജനുവരിവരെയാണ് ഇവിടുത്തെ ശീതകാലം. ഇക്കാലത്തെ കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 5 ഡിഗ്രി സെല്‍ഷ്യസുമാണ്. ഫലോഡിയിലേയ്ക്ക് യാത്രചെയ്യുകയാണെങ്കില്‍ ഈ സമയത്ത് പ്ലാന്‍ ചെയ്യുന്നതാണ് നല്ലത്. തണുപ്പുതടയാനുള്ള വസ്ത്രങ്ങളും ചെരുപ്പുകളും കൂടെക്കരുതാന്‍ മറക്കരുത്.