ഫെകിലെ ഈ ചെറിയ ഗ്രാമത്തിലേക്കുള്ള യാത്ര സന്ദര്‍ശകര്‍ ഒരിക്കലും മറക്കില്ല. ചരിത്രവും പുരാണവും കൂടിചേര്‍ന്നിട്ടുള്ള ഐതിഹാസിക ഗ്രമമാണ് ഖെഴാകെനോ. നാഗവംശങ്ങളില്‍ പലതും ഇവിടെ ഉത്ഭവിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് പാലായനം ചെയ്‌തതാണന്നാണ് കരുതുന്നത്. ഏത് വരണ്ട ഭൂമിയിലും നെല്ല് ഇരട്ടിക്കാന്‍ സഹായിക്കുന്ന ഒരു അത്ഭുദ കല്‍തിട്ട ഇവിടെയുണ്ടായിരുന്നു എന്നാണ് മറ്റൊരു കഥ.
അത്ഭുത സിദ്ധി ഉണ്ടോയെന്നറിയില്ലെങ്കിലും ഗ്രാമത്തിലിപ്പോഴും ആ കല്ല് കാണാന്‍ കഴിയും. മണിപ്പൂരിലെ തബൂബിയില്‍ നിന്നോ ഫെക് ജില്ലയിലെ പിഫുത്സേറോയില്‍ നിന്നോ ഖെഴാകെനോ ഗ്രാമത്തിലേക്കെത്താം. ഈ രണ്ട് നഗരങ്ങളില്‍ നിന്നും റോഡ് മാര്‍ഗം ഇവിടേയ്‌ക്കെത്താന്‍ ടാക്‌സികള്‍ ലഭിക്കും. ഫെകിന്റെ ജില്ല ആസ്ഥാനത്ത് നിന്നും 22 കിലോമീറ്റര്‍ അകലെയായുള്ള ഖെഴാകെനോ പിഫുത്സെറോയുടെ ഭരണാതിര്‍ത്തിയിലാണ് വരുന്നത്.



Click it and Unblock the Notifications