ഒന്നാംലോകമഹായുദ്ധത്തില്‍ മരണമടഞ്ഞ ഫ്രഞ്ച് യോദ്ധാക്കളുടെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ചിട്ടുള്ളതാണ് പോണ്ടിച്ചേരിയിലെ ഫ്രഞ്ച് യുദ്ധ സ്മാരകം. 1971 ല്‍ ആണ് സ്മാരകം പണികഴിപ്പിച്ചത്. എല്ലാ വര്‍ഷവും ജൂലൈ 14 ന് സ്മാരകം മനോഹരമായ വര്‍ണവെളിച്ചം കൊണ്ട് അലങ്കരിക്കും. ഫ്രാന്‍സില്‍ ഈ ദിവസമാണ് യുദ്ധത്തില്‍ പങ്കെടുത്ത ഫ്രഞ്ച് യോദ്ധാക്കളെ അനുസ്മരിക്കുന്നത്.
പോണ്ടിച്ചേരിയുടെ ഫ്രഞ്ച് പാരമ്പര്യവുമായുള്ള ഇഴയടുപ്പത്തിന്റെ ഉത്തമോദാഹരണം കൂടിയാണ് ഈ അനുസ്മരണം. പോണ്ടിച്ചേരിയിലെ ഗുബേര്ട് അവന്യൂവിലാണ് സ്മാരകം സ്ഥിതി ചെയ്യുന്നത്. ദിവസം മുഴുവന്‍ ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരിക്കുകയാണ്.