പോണ്ടിച്ചേരിയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു മുന്പ് പോണ്ടിച്ചേരി ബീച്ച്. എന്നാല്‍ അരിയന്‍കുപ്പത്ത് പുതിയ തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങിയത് പോണ്ടിച്ചേരി ബീച്ചിന്റെ നാശത്തിന് കാരണമായി. പ്രൊമെനാദെ ബീച്ച് എന്നാണ് പോണ്ടിച്ചേരി ബീച്ച് പരക്കെ അറിയപ്പെടുന്നത്. കടല്‍ഭിത്തികള്‍ കൂടി കെട്ടിയതോടെ ബീച്ചില്‍ നീന്തുന്നതിനും മറ്റും ഉള്ള സൗകര്യം കുറഞ്ഞിരിക്കുകയാണ്.
കടല്‍ ഭിത്തിയുടെ മുകളിലായി കൃത്രിമമായി ഒരു ബീച്ച് നിര്‍മ്മിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ബീച്ചില്‍ കൂടിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അതിനാല്‍ കടല്‍ കണ്ട് ചുറ്റി നടക്കാന്‍ വളരെ അനുയോജ്യമാണിവിടം. നഗരത്തിന്റെ എല്ലാ പ്രധാന ആകര്‍ഷണങ്ങള്‍ക്കും സമാന്തരമായി 1.5 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ബീച്ചാണിത്.



Click it and Unblock the Notifications