1742 മുതല്‍ 1754 വരെ പോണ്ടിച്ചേരിയുടെ ഗവര്‍ണര്‍ ആയിരുന്ന ജോസഫ് ഡ്യുപ്ലെക്‌സിന്റെ പ്രതിമ ബിച്ച് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. പോണ്ടിച്ചേരിയിലെ കുട്ടികളുടെ പാര്‍ക്കിനുള്ളിലായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 2.88 മീറ്റര്‍ നീളമുള്ള പ്രതിമ പാര്‍ക്കിന്റെ തെക്ക് വശത്തായാണ് സ്ഥിതി ചെയ്യുന്നത്. 1870 ല്‍ ഫ്രഞ്ച് സര്‍ക്കാരാണ് പ്രതിമ ഇവിടെ സ്ഥാപിക്കുന്നത്. അതേസമയം തന്നെ മറ്റൊരു പ്രതിമ ഫ്രാന്‍സിലും സ്ഥാപിച്ചു. ഗുബേര്‍ട്ട് അവന്യുവിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ ഫ്രഞ്ച് ഭരണം തുടങ്ങുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച് ആളായിരുന്നു ഡ്യുപ്ലെക്‌സ്. അറിയപ്പെടുന്ന ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. പോണ്ടിച്ചേരിയില്‍ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ഈ പാര്‍ക്കും ഡ്യുപ്ലെക്‌സിന്റെ പ്രതിമയും.



Click it and Unblock the Notifications