Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൊന്‍മുടി » കാലാവസ്ഥ

പൊന്‍മുടി കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് സന്ദര്‍ശനത്തിന് അനുയോജ്യ സമയം. വേനല്‍ക്കാലത്ത് ഇങ്ങോടുള്ള സന്ദര്‍ശനം മനസിനും ശരീരത്തിനും കുളിര്‍മയേകും. മഴക്കാലം കഴിഞ്ഞ് തൊട്ടുടന്‍ സന്ദര്‍ശനം പ്ളാന്‍ ചെയ്താല്‍ പച്ചപ്പട്ട് വിരിച്ചുകിടക്കുന്ന മലമ്പാതകളുടെ അസുലഭ കാഴ്ച കാണാം.

വേനല്‍ക്കാലം

നാടുമുഴുവന്‍ വേനല്‍കത്തിയാളുമ്പോള്‍ കുളിര് തേടിയത്തെുന്ന സന്ദര്‍ശകരുടെ തിരക്കാകും പൊന്‍മുടിയില്‍. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് പൊന്‍മുടിയിലെ വേനല്‍ക്കാലം. ഈ സമയം അന്തരീക്ഷ താപനില 21 ഡിഗ്രിക്കും 34 ഡിഗ്രിക്കും ഇടയിലായിരിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ ആദ്യ വരെയാണ് പൊന്‍മുടിയിലെ മഴക്കാലം. ധാരാളമായി മഴ ലഭിക്കുന്ന ഇവിടെ ഈ സമയം റോഡ് ഇടിയിലും ഉരുള്‍പൊട്ടലും പതിവ് സംഭവമായതിനാല്‍ സന്ദര്‍ശനം നല്ലതായിരിക്കില്ല. പകല്‍ സമയം 20 ഡിഗ്രി വരെയാകും താപനില. രാത്രി ഇതിലും തണുപ്പാകും ഉണ്ടാവുക.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് പൊന്‍മുടിയിലെ തണുപ്പ്കാലം. ഡിസംബറാകും ഏറ്റവും തണുപ്പുള്ള മാസം. താപനില ഒറ്റയക്കത്തിലേക്ക് വരെ എത്തുമെന്നതിനാല്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളുമായി മാത്രം ഈ സമയം പൊന്‍മുടി മല കയറിയാല്‍ മതി.