സായി നദിയുടെ കരയില്‍ 57 ഹെക്ടറുകളിലായി വ്യാപിച്ച് കിടക്കുകയാണ് ഈ ബൊട്ടാണിക്കല്‍ ഗാര്‍ഡണ്‍ അഥവാ സസ്യോദ്യാനം. ചെടികളും പൂക്കളും ആരാമങ്ങളും മാത്രമല്ല ഇവിടെയുള്ളത്. ഗവേഷകര്‍ക്കും സസ്യശാസ്ത്രജ്ഞന്മാര്‍ക്കും ഇവയെക്കുറിച്ച് പഠിക്കുന്നവര്‍ക്കും സഹായകമാകുന്ന ഗവേഷണാലയവും ഇതിനകത്തുണ്ട്.
പേരിനെ അന്വര്‍ത്ഥമാക്കും വിധത്തില്‍ ഔഷധചെടികളും അലങ്കാരസസ്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാകിമിനുക്കിയത് പോലുള്ള പാറകളെ അലങ്കാര രൂപത്തില്‍ ഒരുക്കിവെച്ചിട്ടുള്ള റോക്ക് ഗാര്‍ഡന്‍, പുഷ്പോത്സവത്തെ അനുസ്മരിപ്പിക്കുന്ന റോസ് ഗാര്‍ഡന്‍, കാലാനുസൃതമായി പൂക്കള്‍ വിടരുന്ന സീസണ്‍ ഗാര്‍ഡണ്‍, ആമ്പലും താമരയും നീര്‍പക്ഷികളും നീരോട്ടവുമുള്ള അക്വാട്ടിക് ഗാര്‍ഡണ്‍, കൃത്രിമമായ താപനിലയില്‍ ഒരു പ്ളാസ്റ്റിക് മേല്ക്കൂരയ്ക്ക് കീഴെ ചെടികളെ വളര്‍ത്തുന്ന ഗ്രീണ്‍ഹൌസ് അഥവാ ഗ്ളാസ് ഹൌസ് എന്നിങ്ങനെ സന്ദര്‍ശകരെ ഒട്ടും നിരാശപ്പെടുത്താത്ത വിധത്തില്‍ അനവധി ദൃശ്യാനുഭവങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ലക്നൌ-വാരാണസി ഹൈവേയില്‍ നിലകൊള്ളുന്ന ഈ ആരാമം 1986 ലാണ് വിതാനിച്ചത്.



Click it and Unblock the Notifications