Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജ്നന്ദ് ഗാവ്‍ » കാലാവസ്ഥ

രാജ്നന്ദ് ഗാവ്‍ കാലാവസ്ഥ

വരണ്ടതും നനവുള്ളതുമായ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ നല്ല സമയം.

വേനല്‍ക്കാലം

വരണ്ട വേനല്‍ക്കാലമാണ് ഇവിടെ അനുഭവപ്പെടാറ്. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍. 28 ഡിഗ്രിയായിരിക്കും ഈ സമയത്തെ കുറഞ്ഞ താപനില. ചില സമയങ്ങളില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഈ സമയത്ത് ഇവിടം സന്ദര്‍ശിക്കുന്നത് ഉചിതമായിരിക്കില്ല.

മഴക്കാലം

ജൂണ്‍ അവസാനം മുതല്‍ ജൂലൈ, സെപ്റ്റംബര്‍ വരെയാണ് മഴക്കാലം നീളുക. ചില സമയം ദുര്‍ബലവും ചില സമയം കനത്തതുമായ മഴയാകും അനുഭവപ്പെടുക. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണാണ് ഇവിടെ അനുഭവപ്പെടുക.  

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി അവസാനം വരെയാകും ഇവിടെ തണുപ്പുകാലം. 13 മുതല്‍ 27 ഡിഗ്രി വരെയാകും ഈ സമയം താപനില.