രാജ്നന്ദ് ഗാവ്‍ -  പൈതൃകവും സംസ്കാരവും ഇഴചേര്‍ന്ന നാട്

ദുര്‍ഗ് ജില്ലയെ വിഭജിച്ച് 1976 ജനുവരി 26നാണ് രാജ്നന്ദ് ഗാവ്‍ ജില്ല രൂപവത്കരിച്ചത്. ഷന്‍സ്കര്‍ധനി എന്നും പേരുള്ള ഈ ജില്ല മതസൗഹാര്‍ദത്തിന് പേരുകേട്ടതാണ്. വിവിധ സമുദായക്കാര്‍ ഇവിടെ പരസ്പര സഹകരണത്തോടെയും സഹവര്‍ത്തിത്വത്തോടെയുമാണ് ഇവിടെ താമസിക്കുന്നത്. ചെറുകളുങ്ങളും നദികളും നിറഞ്ഞ ഈ ഗ്രാമത്തില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളും ചെറുകിട വ്യവസായ സ്ഥാപനങ്ങളും ഇവിടെയുണ്ട്.

ദുര്‍ഗ്, ബസ്തര്‍ ജില്ലകളാണ് രാജ്നന്ദ്ഗാവോണിന്‍െറ കിഴക്കും തെക്കും ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്നത്. റായ്പൂരില്‍ നിന്ന് 73 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ എയര്‍സ്ട്രിപ്പ് നിര്‍മിക്കാനും പദ്ധതിയുണ്ട്.  

നന്ദ്ഗ്രാം എന്നാണ് ഈ ജില്ലയുടെ യഥാര്‍ഥ പേര്. സോമവന്‍ഷീസ്, കാല്‍ചൂരീസ്, മറാത്ത വംശത്തിലെ രാജാക്കന്‍മാര്‍ മുമ്പ് ഇവിടം ഭരിച്ചിരുന്നു. രാജാക്കന്‍മാരെയും അന്ന് ജീവിച്ചിരുന്ന ജനതയുടെ സംസ്കാരവും പൈതൃകവും സന്ദര്‍ശകന് പകര്‍ന്ന് നല്‍കുന്ന നിരവധി കൊട്ടാരങ്ങളാണ് ഇവിടെയുള്ളത്.

വൈഷ്ണവന്‍മാരും ഗോണ്ട് രാജാക്കന്‍മാരുമടക്കം ഹിന്ദുരാജാക്കന്‍മാരാണ് ഇവിടം ഭരിച്ചവരില്‍ ഏറെയും. ബ്രിട്ടീഷ് ഭരണകാലത്ത് രാജ്നന്ദ് ഗാവ്‍പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു ഇവിടം.   ഇവിടത്തെ അവസാന ഭരണാധികാരി തന്‍െറ കൊട്ടാരം കോളജ് തുടങ്ങാന്‍ വേണ്ടി വിട്ടുകൊടുത്ത ശേഷമാണ് ഭരണമൊഴിഞ്ഞത്.

ഈ കോളജിന് ഇദ്ദേഹത്തിന്‍െറ പേരാണ് ഇട്ടിരിക്കുന്നത്. ഹിന്ദിയും ഛത്തീസ്ഗര്‍ഹിയുമാണ് ഇവിടത്തുകാരുടെ സംസാര ഭാഷകള്‍. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. ദിവാലിയും ഗണേഷ് ചതുര്‍ഥിയുമാണ് ഇവിടത്തുകാര്‍ ഏറെ പൊലിമയോടെ കൊണ്ടാടുന്ന ഉല്‍സവങ്ങള്‍. മൊഹ്റാ മേള, ബുള്‍ റണ്‍, മിനാ ബസാര്‍ എന്നിവ ഈ സമയത്ത് സംഘടിപ്പിക്കുന്ന പരിപാടികളാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍

പുരാതന ക്ഷേത്രങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഗായത്രി മന്ദിര്‍, സിത്ല മന്ദിര്‍, ബര്‍ഫാനി ആശ്രമം എന്നിവ ഇവയില്‍ ചിലതാണ്. വിനോദസഞ്ചാകേന്ദ്രമായ ഡോംഗര്‍ഗര്‍ഹിലെ കുന്നിന്‍ മുകളിലാണ് പ്രശസ്തമായ ബാംലേശ്വശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബഡി ബാംലേശ്വരി എന്നും ഇവിടം അറിയപ്പെടുന്നുണ്ട്.

താഴെ ഭൂനിരപ്പില്‍ സ്ഥിതി ചെയ്യുന്ന ഛോട്ടി ബാംലേശ്വശ്വരി ക്ഷേത്രത്തിലും നിരവധി വിശ്വാസികള്‍ എത്താറുണ്ട്.  ദസറ,രാം നവമി ദിവസങ്ങളിലാണ് ഇവിടെ കൂടുതലും വിശ്വാസികള്‍ എത്താറ്. ഈ സമയം ക്ഷേത്രപരിസരങ്ങളില്‍ നിരവധി മേളകളും സംഘടിപ്പിക്കാറുണ്ട്. 2200 വര്‍ഷം പഴക്കമുള്ളതെന്ന് കരുതുന്ന ശീതള്‍ ദേവി ശക്തി പീഠവും പ്രമുഖ തീര്‍ഥാടനകേന്ദ്രമാണ്. സ്റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രമാണ് ഇങ്ങോടുള്ള യോഗ്യത.

Please Wait while comments are loading...