Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റജൗറി » കാലാവസ്ഥ

റജൗറി കാലാവസ്ഥ

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വേനല്‍കാലമാണ് റജൗറി സന്ദര്‍ശിക്കാന്‍ അനുയോജ്യ സമയം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. 20 ഡിഗ്രിക്കും 37 ഡിഗ്രിക്കും ഇടയിലായിരിക്കും ഈ സമയം താപനില.

മഴക്കാലം

ജൂലൈ അവസാനം തുടങ്ങുന്ന മഴ സെപ്റ്റംബറിലാണ് അവസാനിക്കാറ്.  ആഗസ്റ്റിലാണ് കൂടുതല്‍ മഴ ലഭിക്കാറ്. ജില്ലയുടെ ചില ഭാഗങ്ങളില്‍ സാധാരണ പോലെ മഴ ലഭിക്കുമ്പോള്‍ മറ്റു ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷത്തോടെ കനത്ത തോതില്‍ മഴ ലഭിക്കാറുണ്ട്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പുകാലം.  ജമ്മുവിന്‍െറ മറ്റു മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത്ര രൂക്ഷമായ തണുപ്പുകാലമല്ല റജൗറിയിലേത്.  ഏഴ് ഡിഗ്രിക്കും 15 ഡിഗ്രിക്കും ഇടയിലായിരിക്കും ഈ സമയം താപനില. സൂര്യാസ്തമയത്തിന് ശേഷം ചില ദിവസങ്ങളില്‍ താപനിലയില്‍ കുറവ് ഉണ്ടാകാറുണ്ട്.