Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» റജൗറി

റജൗറി - കശ്മീരിന്‍െറ തീര്‍ഥാടന കേന്ദ്രം 

5

മനോഹരകാഴ്ചകളാല്‍ സമ്പന്നമായ റജൗറി ജില്ല 1968ലാണ് രൂപവത്കരിച്ചത്. അതുവരെ പൂഞ്ച് ജില്ലയുടെ ഭാഗമായ ഈ നാടിന് നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്രമാണ് സഞ്ചാരികളോട് പറയാന്‍ ഉള്ളത്. എ.ഡി 1194 മുതല്‍ 1846 വരെ ജരാല്‍ രാജവംശമാണ് ഇവിടം ഭരിച്ചത്. രാജഭരണ കാലത്തെ ശേഷിപ്പുകളായി നിരവധി കോട്ടകളും മസ്ജിദുകളും ഇന്നും റജൗറിയില്‍ ഉണ്ട്.

സഞ്ചാരികള്‍ ഒരു കാരണവശാലും പഞ്ച് പിര്‍ ആരാധനാലയവും ലാല്‍ബൗലി എന്ന നീരുറവയും. അഞ്ച് സൂഫി സന്യാസിമാരുടെയും സഹോദരിയുടെയും ഖബറിടമായ ഇവിടം ജനപ്രതിനിധികളൂം പട്ടാളക്കാരുമടക്കം സന്ദര്‍ശിക്കുന്ന സ്ഥലമാണ്. ലാല്‍ബൗലിയിലാകട്ടെ അപൂര്‍വ ഇനം മല്‍സ്യങ്ങളെ നമുക്ക് കാണാം.

കതോരി സര്‍, ചമര്‍ സര്‍, ദിയാസര്‍, സമോത് സര്‍, ഗുംസര്‍,ഭാഗ് സര്‍ തുടങ്ങി നിരവധി മനോഹര തടാകങ്ങളും ഇവിടെയുണ്ട്. തന്നമാണ്ടി സരൈ, മംഗളാദേവി കോട്ട, മുര്‍ദാപുര്‍ സരൈ, മസ്ജിദ്, നവോഗാസി സിയാറത്ത് തുടങ്ങി കോട്ടകളും ആരാധനാ കേന്ദ്രങ്ങളുമാണ് റജൗറി സന്ദര്‍ശകര്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത്. പാക്കിസ്ഥാനി പട്ടാളത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ ജീവന്‍ ബലി നല്‍കിയ ജനങ്ങളുടെ ഓര്‍മക്കായി നിര്‍മിച്ച ഉസ്മാന്‍ മെമ്മോറിയലും ബലിദാന്‍ ഭവനുമാണ് മറ്റ് ആകര്‍ഷണങ്ങള്‍ .

വായു,റെയില്‍,റോഡ് മാര്‍ഗങ്ങളിലൂടെ ഇവിടെയത്തൊം.  ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നീളുന്ന വേനല്‍കാലമാണ് സന്ദര്‍ശനത്തിന് അനുയോജ്യം. തണുപ്പ്കാലത്തും കാഴ്ചകള്‍ കാണാന്‍ അനുയോജ്യമായ സാഹചര്യമാണ് ഇവിടെയുള്ളത്.

റജൗറി പ്രശസ്തമാക്കുന്നത്

റജൗറി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം റജൗറി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം റജൗറി

  • റോഡ് മാര്‍ഗം
    റജൗറിയിലേക്ക് ബസില്‍ പോകാനാഗ്രഹിക്കുന്നവര്‍ ന്യൂദല്‍ഹി,അമൃത്സര്‍, ലുധിയാന, ചണ്ഡിഗഡ്, ഷിംല തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ജമ്മുവിലേക്കുള്ള ബസ് പിടിക്കുകയാണ് ആദ്യം വേണ്ടത്. ഇവിടെ നിന്ന് 100 മുതല്‍ 150 രൂപ വരെ നല്‍കിയാല്‍ റജൗറി ബസ് ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    150 കിലോമീറ്ററാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനായ ജമ്മുതാവിയിലേക്കുള്ള ദൂരം. മുംബൈ,പൂനെ, ന്യൂദല്‍ഹി , തിരുവനന്തപുരം തുടങ്ങി പ്രമുഖ നഗരങ്ങളിലേകെകല്ലാം ഇവിടെ നിന്ന് ട്രെയിന്‍ സര്‍വീസ് ഉണ്ട്. ജമ്മുതാവി സ്റ്റേഷനില്‍ നിന്ന് റജൗറിയിലേക്ക് ബസോ ടാക്സി വാഹനങ്ങളോ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    151 കിലോമീറ്റര്‍ അകലെ ജമ്മുവിലാണ് ഏറ്റവും അടുത്ത എയര്‍പോര്‍ട്ട്. ന്യൂദല്‍ഹി, മുംബൈ,ശ്രീനഗര്‍ തുടങ്ങി പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇങ്ങോട് വിമാനസര്‍വീസ് ഉണ്ട്. വിമാത്താവളത്തില്‍ നിന്ന് റജൗറിയിലേക്ക് ബസ്് ,ടാക്സി സേവനങ്ങളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 Sep,Wed
Return On
10 Sep,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Sep,Wed
Check Out
10 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Sep,Wed
Return On
10 Sep,Thu