ടൂറിസ്റ്റുകള്‍ക്കിടയില്‍ പ്രസിദ്ധമാണ് രാംഗറില്‍ ക്യാമ്പ് ചെയ്യല്‍. കോസി പുഴയുടെ തീരങ്ങളാണ് ക്യാമ്പിങ്ങിന് ഏറ്റവും അനുയോജ്യം. ചിത്രതുല്ല്യമായ ഹരിതാഭ പ്രകൃതിയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിച്ചറിയാന്‍ കോസിപ്പുളയുടെ തീരത്ത് ...
രാംഗറിലെ പര്‍വതങ്ങളിലൂടെയുള്ള മലകയറ്റവും റാപ്പെല്ലിങ്ങും ആസ്വദിക്കാം. വിദഗ്ധരായ മല കയറ്റക്കാര്‍ക്കും തുടക്കക്കാര്‍ക്കും ഒരുപോലെ അനുയോജ്യമായ ഇടമാണിത്.
രാംഗറിലെ കോസി പുഴയിലെ ഫിഷിംങ് നല്ല വിനോദമാണ്. മഹ്സീര്‍ മത്സ്യത്തിന്‍െറ പ്രജനന കേന്ദ്രമായി അറിയപ്പെടുന്ന പുഴയാണ് കോസിപ്പുഴ. കോസി പ്പുഴയില്‍ മീന്‍പിടിത്തത്തിന് സൗകര്യമൊരുക്കുന്ന നിരവധി പ്രാദേശിക റിസോര്‍ട്ടുകള്‍ രാംഗറിലുണ്ട്.
രാംഗറിലെ പര്‍വതനിരയിലൂടെയുള്ള ബൈക്ക് സവാരി വളരെയധികം വെല്ലുവിളികളുള്ള കായികയിനമാണ്. സ്ഥലത്തെ വനാന്തരങ്ങള്‍ കാണുന്നതിനുള്ള ഏറ്റവും അനുയോജ്യമായ വഴിയാണ് ബൈക്കിങ്.