പ്രകൃതി മാത്രമല്ല റാണിഖേതില്‍ സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് നല്ലൊരു ഷോപ്പിങ് അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി മാളുകളും മാര്‍ക്കറ്റുകളും റാണിഖേത്തിലുണ്ട്. റാണിഖേതിലെ പ്രശസ്‌തമായൊരു ഷോപ്പിങ് കേന്ദ്രമാണ് ദി മാള്‍. ഷോള്‍, വൂളന്‍ ഷര്‍ട്ട്, കുര്‍ത്ത, ജാക്കറ്റ് തുടങ്ങി എന്തും ഇവിടുത്തെ മാര്‍ക്കറ്റില്‍ നിന്നും വാങ്ങാന്‍ കഴിയും. പ്രാപ്യമായ വിലയില്‍ കൈത്തറി വസത്രങ്ങള്‍, കമ്പിളി, ഗുണമേന്മ ഏറിയ മറ്റ് തുണിത്തരങ്ങള്‍ എല്ലാം ഇവിടെ ലഭിക്കും. ഷോപ്പിങ്ങിനായി വിനോദ സഞ്ചാരികളും തദ്ദേശ വാസികളും ഒരുപോലെ എത്തുന്ന സ്ഥലമാണിത്.



Click it and Unblock the Notifications