അറബിക്കടലിന്റെ പശ്ചാത്തലത്തില്‍ ഗേറ്റ് വേ ഓഫ് രത്‌നഗിരിയുടെ കാഴ്ച കാണേണ്ടതുതന്നെയാണ്. വമ്പന്‍ ഒരു നിര്‍മ്മിതിയാണിത്. മണ്ഡാവി ബീച്ചിലാണ് രത്‌നഗിരിയുടെ കവാടം നില്‍ക്കുന്നത്. രത്‌നഗിരിയുടെ തീരദേശത്തെ സംരക്ഷിക്കനായി പ്രതിനിധി ധൊണ്ഡു ഭാസ്‌കര്‍ രൂപകല്‍പ്പന ചെയ്തതാണിത്. ഒട്ടേറെ ദുര്‍ഗ്ഗങ്ങളോടെയാണ് ഇത് പണിതിരിയ്ക്കുന്നത്. കവാടത്തിനടുത്തുനിന്ന് കടല്‍ക്കാറ്റേറ്റ് ചക്രവാളക്കാഴ്ച കാണുകയെന്നത് മറക്കാനാവാത്ത അനുഭവം തന്നെയാണ്.



Click it and Unblock the Notifications