കലാപ്രേമികള്‍ക്കും ചരിത്രകാരന്മാര്ക്കുമെല്ലാം ഏറെ കാണാനും അറിയാനുമുള്ളൊരു കേന്ദ്രമാണിത്. പതിനാറാം നൂറ്റാണ്ടില്‍ അതായത് 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതതാണ് ഈ മനോഹരമായ കോട്ട. രത്നഗിരി നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ് രത്നഗിരിയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഈ കോട്ട സ്ഥിതിചെയ്യുന്നത്.1300 മീറ്റര്‍ ഉയരമുള്ള കോട്ട ഏതാണ്ട് ഒരുകിലോമീറ്ററോളം പരന്നുകിടക്കുകയാണ്. ഭഗവതി ദുര്‍ഗ കോട്ടയെന്നും ഇതിന് പേരുണ്ട്. ഒട്ടേറെ വര്‍ഷങ്ങള്‍ ഈ കോട്ട മുഗള്‍ രാജാക്കന്മാരുടെ കീഴിലായിരുന്നു. പിന്നീട് മറാത്ത രാജാവായ ഛത്രപതി ശിവജി കോട്ട കയ്യടക്കി. കോട്ടയുടെ പരിസരത്ത് ഒരു ലൈറ്റ്ഹൗസുണ്ട്.