സിക്കിമിലെ ഗ്രാമീണ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ സ്ഥലമാണ് കീവ്‌സിങ് ഗ്രാമം. റവാഗ്ലയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം സിക്കിമിലെ ഗ്രാമീണ ജനതയെയും അവരുടെ ആതിഥേയത്വവും മനസ്സിലാക്കാന്‍ സഹായിക്കും. ഗോതമ്പ് പാടങ്ങളുടെ ഭൂമി എന്നാണ് പ്രാദേശിക ഭാഷയില്‍ കീവ്‌സിങിന്റെ അര്‍ത്ഥം. മത വിശ്വാസങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കണമെന്ന സിക്കിം നിവാസികളുടെ വിശ്വാസങ്ങളുടെ പ്രതീകമായ ബോണ്‍ ആശ്രമം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications