മധ്യപ്രദേശിലെ രേവയില്‍ സ്ഥിതിചെയ്യുന്ന പഴക്കം ചെന്ന കുളങ്ങളിലൊന്നാണ് റാണി തലാബ്. രേവ ജില്ലയിലെ തന്ന പവിത്രമായ വെള്ളക്കെട്ടുകളിലൊന്നായാണ് ഇതിനെ കാണുന്നത്. കുടിക്കാനും ജലസേചനത്തിനും മറ്റും ഈ കുളം ഉപയോഗിക്കുന്നു. കുളത്തിന് അരികിലായി ഒരു കാളിക്ഷേത്രം സ്ഥിതിചെയ്യുന്നു. എല്ലാ വര്‍ഷവും ദാപാവലി നാളില്‍ വലിയ ആഘോഷങ്ങളും പൂജയും ഇവിടെ നടക്കുന്നു.