Search
  • Follow NativePlanet
Share

രേവ - പ്രകൃതി മനോഹരി

14

മധ്യപ്രദേശിലെ രേവ ജില്ലയിലാണ് മനോഹരമായ രേവ നഗരം സ്ഥിതിചെയ്യുന്നത്. മ്യൂസിയങ്ങള്‍, കോട്ടകള്‍, വെള്ളച്ചാട്ടങ്ങള്‍, ചരിത്രപരമായ കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് രേവയിലെ ആകര്‍ഷകമായ കാഴ്ചകള്‍. പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ കാഴ്ചകള്‍ക്ക് പുറമേ വെള്ളക്കടുവകള്‍ക്കും പ്രശസ്തമായ നാടാണ് രേവ. ബിഞ്ച് പഹാര്‍, ലോവര്‍ നോര്‍തേണ്‍ പ്ലയിന്‍, കീമോര്‍ പഹാര്‍, രേവ പ്ലേറ്റോ എന്നിവയാണ് നാല് പ്രധാന ഭാഗങ്ങള്‍.

രേവയിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍

കടുവസങ്കേതങ്ങള്‍ക്ക് പുറമേ, ബഗവേല്‍ മ്യൂസിയം, രേവ കോട്ട, പിലി കോത്തി, ഗോവിന്ദഘട് കോട്ട, വെങ്കട് ഭവന്‍, റാണി തലാബ്, എപിസി യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ബൈറോം ബാബ സ്റ്റാച്യു, പൂര്‍വ്വ വെള്ളച്ചാട്ടം തുടങ്ങിയവയും ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍പ്പെടുന്നു.

രേവയുടെ ചരിത്രത്തിലേക്ക്

‌രേവ നഗരത്തിന് ഈ പേര് കിട്ടിയത് ജില്ലയുടെ പേരില്‍ നിന്നാണ് എന്നതാണ് സത്യം. ഒപ്പം നര്‍മദ നദിയുടെ മറ്റൊു പേരാണ് രേവ. മൂന്നാം നൂറ്റാണ്ടില്‍ ഈ സ്ഥലം ഭരിച്ചിരുന്നത് മൗര്യന്മാരാണ് എന്നാണ് വിശ്വാസം. ഇക്കാലത്താണ് ഇവിടെ വെള്ളക്കടുവയെ ആദ്യമായി കാണുന്നതും.

എങ്ങിനെയെത്തും

റോഡ്, റെയില്‍, വിമാനമാര്‍ഗങ്ങളില്‍ രേവയിലെത്താന്‍ പ്രയാസമില്ല. ഖജുരാഹോയാണ് സമീപത്തുള്ള വിമാനത്താവളം. രേവയില്‍ത്തന്നെ റെയില്‍വേ സ്റ്റേഷനുണ്ട്. ഖജുരാഹോയില്‍നിന്നും സമീപത്തെ പ്രധാനനഗരങ്ങളില്‍ നിന്നും രേവയിലേക്ക് ബസ്സുകളും സര്‍വ്വീസ് നടത്തുന്നു.

മികച്ച സമയം

മഴക്കാലമാണ് രേവയിലെത്താന്‍ പറ്റിയ സമയം. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ സാധാരണയായി മഴക്കാലം.

രേവ പ്രശസ്തമാക്കുന്നത്

രേവ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം രേവ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം രേവ

  • റോഡ് മാര്‍ഗം
    മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നും എളുപ്പത്തില്‍ റോഡ് മാര്‍ഗം എത്തിച്ചേരാവുന്ന സ്ഥലമാണിത്. പ്രൈവറ്റ്, സര്‍ക്കാര്‍ വാഹനങ്ങള്‍ ധാരാളമായി സര്‍വ്വീസ് നടത്തുന്ന സ്ഥലമാണ് ഇത്. നിരവധി ടാക്‌സികളും ലഭ്യമാണ്. 169 കിലോമീറ്റര്‍ അകലത്തുള്ള ഖജുരാഹോയില്‍ നിന്നും 120 - 130 രൂപ ചെലവില്‍ ബസ്സില്‍ രേവയിലെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    രേവ പട്ടണത്തില്‍ നിന്നും 5.8 കിലോമീറ്റര്‍ ദൂരത്തായാണ് രേവ റെയില്‍വേ സ്റ്റേഷന്‍. മധ്യപ്രദേശിന്റെ പ്രധാന ഭാഗങ്ങളില്‍നിന്നും ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. ഭോപ്പാല്‍, ഡല്‍ഹി, ജബല്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇവിടെ നിന്നും ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഖജുരാഹോയാണ് സമീപത്തുള്ള വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്നും നിരവധി ടാക്‌സികളും ബസ്സുകളും ഇവിടേക്ക് ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri

Near by City