ഷില്ലോങ്ങ് സമതലത്തിന്‍റെ പടിഞ്ഞാറ് ഭാഗത്താണ് ഡിയെന്‍ഗൈ മുനമ്പ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാല്‍ സമീപപ്രദേശങ്ങളുടെ വിശാലമായ കാഴ്ച ലഭിക്കും. ഷില്ലോങ്ങ് പര്‍വ്വതത്തേക്കാള്‍ ഇരുനൂറ് അടി ഉയരം കുറവാണ് ഡിയെന്‍ഗൈ മുനമ്പിന്. കിഴക്കന്‍ ഖാസി പര്‍വ്വതങ്ങളുടെയും, ഹരിതാഭമായ വനപ്രദേശങ്ങളുടെയും വിശാലമായ കാഴ്ച സഞ്ചാരികള്‍ക്ക് ശ്വാസമടക്കിപ്പിടിച്ച് നെഞ്ചിടിപ്പോടെയേ കാണാനാവൂ. ഏറെ ദൂരത്തായി ചെറു പൊട്ടുകള്‍ പോലെ ഗ്രാമങ്ങള്‍ കാണാം. ഇവിടെ നിന്ന് നോക്കിയാല്‍ ഷില്ലോങ്ങിന്‍റെ പശ്ചാത്തലത്തില്‍ ഉമിയം തടാകം കാണാനാവും.
തിരക്കുകളില്‍ നിന്നകന്ന് സമയം ചെലവഴിക്കാന്‍ പറ്റിയ ഇടമാണിത്. പര്‍വ്വതത്തിന് മുകളില്‍ കപ്പ് ആകൃതിയില്‍ വലിയ ഒരു ദ്വാരമുണ്ട്. ഭൗമശാസ്ത്രജ്ഞന്‍മാരുടെ പഠന പ്രകാരം പുരാതനകാലത്ത് നില നിന്ന അഗ്നിപര്‍വ്വതത്തിന്‍റെ ശേഷിപ്പാണിത്. ഷില്ലോങ്ങില്‍ നിന്ന് ടാക്സിയില്‍ ഉമിയം-യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്-മൗമാരം റോഡിലൂടെ ഇവിടെയെത്താം.



Click it and Unblock the Notifications