ത്രിവേണിഘടിന് സമീപത്തുള്ള റിഷികുണ്ഡാണ് ഇവിടെ കാണാതെ പോകരുതാത്ത മറ്റൊരു സ്ഥലം. യമുനാനദിയിലെ പുണ്യജലം നിറഞ്ഞ ഒരു കുളമാണിത്. ത്രിവേണി ഘട്ടിന് സമീപത്താണ് റിഷികുണ്ഡ് സ്ഥിതിചെയ്യുന്നത്. രാമസീതമാര്‍്്ക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള രഘുനാഥ ക്ഷേത്രത്തിന്റെ പ്രതിബിംബം സഞ്ചാരികള്‍ക്ക് റിഷികുണ്ഡില്‍ തെളിഞ്ഞുകാണാം. പ്രമുഖ ആകര്‍ഷണകേന്ദ്രങ്ങളായ ലക്ഷ്മണ്‌ക്ഷേത്രവും ഭരത ക്ഷേത്രവും ഇതിന് സമീപത്താണ്.



Click it and Unblock the Notifications