ഋഷികേശില്‍ ഏറ്റവും നന്നായി ആസ്വദിക്കാന്‍ കഴിയുന്ന വിനോദമാണ് ട്രെക്കിംഗ്. തലിസൈനില്‍ നിന്ന് ആരംഭിച്ച് പുരി വഴി കടന്നുപോകുന്ന ഗര്‍വാല്‍ ഹിമാലയന്‍ നിരകളിലെ ട്രെക്കിംഗ് പാത വളരെ പ്രശസ്‌തമാണ്. ചെറിയൊരു ട്രെക്കിംഗാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വാരാന്ത്യത്തില്‍ ബുവാനി നീര്‍ഗുഡില്‍ വരുക. അവിടെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ട്രെക്കിംഗ് നടത്തി മടങ്ങാനുള്ള സൗകര്യങ്ങളുണ്ട്. ഇവിടെ ട്രെക്കിംഗ് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അതിനാല്‍ ശരാശരി ആരോഗ്യമുള്ളവര്‍ക്ക് പോലും ഇവിടെ ട്രെക്കിംഗ് ആസ്വദിക്കാവുന്നതാണ്.
മറ്റൊരു പ്രധാന ട്രെക്കിംഗ് മേഖലയാണ് റൂപ്‌കുണ്ഡ്. തൃശ്ശൂല്‍ മലനിരകളില്‍ 5029 മീറ്റര്‍ ഉയരത്തിലാണ് റൂപ്‌കുണ്ഡ് സ്ഥിതി ചെയ്യുന്നത്. നിഗൂഢതയുടെ തടാകം എന്ന് അറിയപ്പെടുന്ന റൂപ്‌കുണ്ഡില്‍ മനുഷ്യരുടേതും മൃഗങ്ങളുടേതുമായി മുന്നൂറിലധികം ശവശരീരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടുത്തെ അതിശൈത്യം മൂലം മൃതശരീരങ്ങള്‍ ജീര്‍ണിച്ചിട്ടില്ല. തടാകത്തിലെ ഐസ് ഉരുകുമ്പോള്‍ ഇവ കാണാന്‍ കഴിയും. കൗരി ചുരം, ദേവി ദേശീയ ഉദ്യാനം, കാളിന്ദി ഖാല്‍, കങ്കുല്‍ ഖാല്‍ എന്നിവയും പ്രദേശത്തെ പ്രധാനപ്പെട്ട ട്രെക്കിംഗ് പാതകളാണ്. ഇവിടെ ട്രെക്കിംഗിന് ഏറ്റവും അനുയോജ്യം ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലമാണ്.



Click it and Unblock the Notifications