സമുദ്രനിരപ്പില്‍ നിന്നും 380 മീറ്റര്‍ ഉയരത്തിലാണ് പ്രശസ്ത ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നായ കൗടിയാല സ്ഥിതിചെയ്യുന്നത്. ഋഷികേശ് - ബദരീനാഥ് ദേശീയപാതയിലാണ് കൗടിയാല. കനത്ത ഫോറസ്റ്റിനാല്‍ ചുറ്റപ്പെട്ട കൗടിയാല ഗംഗാനദീതീരത്താണ്.സാഹസിക യാത്രികരുടെയും ട്രക്കിംഗ് പ്രിയരുടെയും പ്രധാന ക്യാംപായ കൗടിയാലയില് നിരവധി തരത്തിലുള്ള മൃഗങ്ങളെ സഞ്ചാരികള്‍ക്ക് കാണാം.