സമുദ്ര നിരപ്പില്‍ നിന്നും 8000 അടി മുകളിലുള്ള അതിമനോഹരമായ നഗരമാണ് ഋശ്യപ്. പുതുജീവന്‍ നല്‍കുന്ന കാലാവസ്ഥയാണ് ഇവിടുത്തേത്. ലാവയില്‍ നിന്നും 4 കിലോമീറ്റര്‍ കാല്‍നടയായിട്ടു വേണം ഋശ്യപിലെത്താന്‍. ഋശ്യപിലേക്കുള്ള യാത്ര അവിസ്‌മരണീയമാണ്.
ഋശ്യപിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
കൊടുമുടിയും ഒരു മരവുമെന്ന് ഋശ്യപിനെ തര്‍ജ്ജിമ ചെയ്യാം. നിയോറ താഴ്‌വരയിലെ മറഞ്ഞിരിക്കുന്ന മലകളിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. കാഞ്ചന്‍ജംഗയുടെ മനോഹര ദൃശ്യം ഇവിടെ നിന്നും കാണാം. തലങ്, പന്‍ഡിം, സിംവോ, ഖാര്‍ഗ് കൊടുമുടികള്‍ ഇവിടെ നിന്നും കാണാനും ഫോട്ടോ എടുക്കാനും കഴിയും. ഋശ്യപില്‍ നിന്നും നടന്നു പോകാവുന്ന ദൂരത്തിലാണ് ലാവ ആശ്രമം
പ്രകൃതി ഭംഗി
ഋശ്യപില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയായാണ് പെഡോങ്ങിലേക്ക് നീളുന്ന പൈന്‍ വനങ്ങള്‍ ഉള്ളത്. ഇന്ത്യയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന മേഖലയാണിത്. ടിഫാന്ദ്രയാണ് മറ്റൊരു ആകര്‍ഷകമായ സ്ഥലം. ഷെര്‍പാ ധാരാ എന്നറിയപ്പെടുന്ന ഇവിടെ നിന്നും നോക്കിയാല്‍ മഞ്ഞ് മൂടിയ ഹിമാലയന്‍ മലനിരകള്‍ കാണാന്‍ കഴിയും. നേപ്പാളും ടിബറ്റും ഒരുമിച്ച് കാണാവുന്ന ഏകസ്ഥലം ഋശ്യപാണ്.
ഋശ്യപ് കാണാന്‍
ഋശ്യപില്‍ പ്രകൃതിയിലൂടുള്ള നടത്തം സാധാരണമാണ്. ഈ സ്ഥലം കാണാന്‍ ഗൈഡുകളുടെ സഹായത്തോടെ പോകുന്നത് നല്ലതാണ്. സിലിഗുരിയാണ് ഋശ്യപിനടുത്തുള്ള വിമാനത്താവളം. ഋശ്യപിലേക്കുള്ള യാത്രയ്‌ക്ക് മുന്‍കൂട്ടി തയ്യാറെടുക്കേണ്ടതാവശ്യമാണ്. യാത്ര പ്രയാസമേറിയതായതിനാല്‍ മരുന്നുകളും മറ്റും കരുതിയിരിക്കണം.
സന്ദര്‍ശനത്തിന് അനുയോജ്യമായ കാലയളവ്
ശൈത്യത്തിന് ശേഷമുള്ള കാലയളവാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. തണുപ്പ് കൂടുതലല്ലാത്ത ഈ കാലയളവ് യാത്രയ്‌ക്ക് അനുയോജ്യമാണ്.



Click it and Unblock the Notifications