അരുണാചല്‍ പ്രദേശിലെ പ്രസിദ്ധമായ ചരിത്ര-സാംസ്ക്കാരിക നഗരമാണ് ഭീഷ്മക്നഗര്‍... ഭീഷ്മക്നഗര്‍ കോട്ടയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.8ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കോട്ടയ്ക്കായി ചുടുകട്ടകളാണ് ഉപയോഗിച്ചിരിക്കുന്നത്. റോയിംങില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഈ നഗരം അരുണാചലിലെ ഏറ്റവും പഴക്കമുള്ള പുരാവസ്തു പ്രാധാന്യമുള്ള ഇടമാണ്.
അരുണാചലിലെ പ്രധാന ആദിവാസി വിഭാഗമായ ഇഡു മിഷ്മികളുടെ പ്രധാന ആരാധനകേന്ദ്രം കൂടിയാണ് ഭീഷ്മക്നഗര്‍. ഇവിടെ നടന്ന ഖനനത്തില്‍ പൌരാണിക സംസ്ക്കാരവുമായിബന്ധമുള്ള മണ്ണില്‍തീര്‍ത്ത ചെറുപ്രതിമകളും തട്ടങ്ങളും ആഭരണങ്ങളും പാത്രങ്ങളും കണ്ടെത്തിയിരുന്നു.



Click it and Unblock the Notifications