റോയിംങ് നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ പിക്നിക്ക് കേന്ദ്രമാണ് നിജോമഘട്ട്. ചരിത്രപ്രധാനമായ ഈ പ്രദേശം നിസാംഘട്ട് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പത്തൊന്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരാണ് ഈ പ്രദേശം വികസിപ്പിച്ചടുത്തത്. ബ്രിട്ടീഷ് രാഷ്ടത്തിലെ ഉദ്യോഗസ്ഥനായിരുന്ന ജെഎഫ് നീധാമിന്‍റെ പ്രില്‍ നിന്നാണ് ഈ പ്രദേശത്തിന് ഈ പേര് കിട്ടിയത്.ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില കുന്നുകളിലേക്കുള്ള കവാടമായിരുന്നു അന്ന് നിജോമഘട്ട്.
ചരിത്രപ്രാധാന്യത്തിനൊപ്പം പ്രകൃതിസൌന്ദര്യം കൊണ്ടും പ്രശസ്തമാണ് നിജോമാഘട്ട്. ഭീമാകാരമായ പര്‍വ്വതനിരകളും കല്‍ക്കെട്ടുകളും ഇടതിങ്ങിയ പച്ചപ്പുമൊക്കെയായി ഒരു സുന്ദരചിത്രം പോലെ മനോഹരമാണ് നിജോമാഘട്ട്.
ഇതിലൂടെ ഒഴുകുന്ന പുഴയും ഈ പ്രദേശത്തിന്‍റെ സൌന്ദര്യം വര്‍ധിപ്പിക്കുന്നു. റോയിംങിനെ ധാംബൂക്കുമായി ബന്ധിപ്പിക്കുന്ന ഇവിടത്തെ ഫെറിയും സഞ്ചാരികള്‍ക്ക് മനോഹരമായ കാഴ്ച്ച സമ്മാനിക്കുന്നു.ഹിമാലയത്തിലെ കട്ടിയുള്ള കരിങ്കല്ലിന്‍മേല്‍ ആര്‍ത്തലച്ചൊഴുകുന്ന പുഴ ഉണ്ടാക്കുന്ന വിവിധങ്ങളായ രൂപങ്ങളും കാണേണ്ട കാഴ്ച്ച തന്നെ.ഇതിനൊപ്പം നിജോമഘട്ടില്‍ നിന്നുള്ള മുഴുവന്‍ മലനിരകളുടേയും കാഴ്ച്ചയും അതിമനോഹരമാണ്.



Click it and Unblock the Notifications