Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റൂര്‍ക്കേല » കാലാവസ്ഥ

റൂര്‍ക്കേല കാലാവസ്ഥ

ശൈത്യകാലമാണ് റൂര്‍ക്കേല സന്ദര്‍ശനത്തിന് അനുയോജ്യം. തെളിഞ്ഞ് പ്രസന്നമായ കാലാവസ്ഥ കാഴ്ചകള്‍ കാണുന്നതിനും, പിക്നികിനും യോജിച്ചതാണ്.

വേനല്‍ക്കാലം

കടുത്ത ചൂടുള്ള വേനല്‍ക്കാലമാണ് റൂര്‍ക്കേലയിലേത്. ഈ സമയത്തെ മൂടല്‍ നിറഞ്ഞ അന്തരീക്ഷം കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും. മാര്‍ച്ചില്‍ ആരംഭിച്ച് മെയ് മാസത്തില്‍ അവസാനിക്കുന്ന വേനല്‍ക്കാലത്തില്‍, ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഏറ്റവും കഠിനമായ ചൂട് അനുഭവപ്പെടുക. ഇക്കാലത്ത് അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കാറുണ്ട്.

മഴക്കാലം

ജൂണില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്തംബര്‍ വരെ തുടരും. വേനല്‍ക്കാലത്തിലെ ചൂടിന് ഇതോടെ ശമനം ലഭിക്കും. 160 മുതല്‍ 200 സെന്‍റിമീറ്റര്‍ മഴ റൂര്‍ക്കേലയില്‍ ലഭിക്കുന്നു. എന്നിരുന്നാലും ഇക്കാലത്തെ അന്തരീക്ഷം തെളിഞ്ഞ് കാണപ്പെടുന്നു.

ശീതകാലം

ശൈത്യകാലമാണ് റൂര്‍ക്കേല സന്ദര്‍ശനത്തിന് യോജിച്ചത്. ഇക്കാലത്തെ അന്തരീക്ഷ താപനില 15 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. ഇടക്കിടെ വീശുന്ന കാറ്റ് അന്തരീക്ഷത്തെ കൂടുതല്‍ തണുപ്പുള്ളതാക്കും.