Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» രുദ്രനാഥ്

രുദ്രനാഥ് - ആത്മീയതയിലേക്ക് ഒരു കവാടം

8

ഉത്തര്‍ഖണ്ഡ് സംസ്ഥാനത്തെ ചമോലി ജില്ലയിലെ ഒരു ഗ്രാമമാണ് രുദ്രനാഥ്. സമുദ്രനിരപ്പില്‍ നിന്ന് 2286 മീറ്റര്‍ ഉയരെയുള്ള ഇവിടെ നിന്നാല്‍ മഞ്ഞണിഞ്ഞ ഹിമാലയന്‍ പര്‍വ്വതിനിരകള്‍ കാണാനാവും. രുദ്രനാഥ് എന്ന വാക്കിന്‍റെ അര്‍ത്ഥം അവന്‍ കോപിഷ്ഠനാണ് എന്നാണ്. പഞ്ച കേദാര്‍ ക്ഷേത്രപരമ്പരയിലെ മൂന്നാമത്തെ ക്ഷേത്രമാണ് രുദ്രനാഥിലെ പ്രധാന കാഴ്ച. പഞ്ച കേദാറിലെ മറ്റ് ക്ഷേത്രങ്ങള്‍ കേദാര്‍നാഥ്, തുംഗനാഥ്, മധ്യമേശ്വര്‍, കല്പേശ്വര്‍ എന്നിവയാണ്.

നീലകണ്ഠ മഹാദേവന്‍ എന്ന പേരില്‍ ശിവനാണ് രുദ്രനാഥ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. മഹാഭാരതത്തിലെ കഥാപാത്രങ്ങളായ പാണ്ഡന്‍മാരാണ് ഈ ആരാധനാലയം പണിതത് എന്നാണ് വിശ്വാസം. മഹാഭാരത യുദ്ധത്തില്‍ കൗരവരെ വധിച്ച പാണ്ഡവര്‍ പശ്ചാത്താപത്താല്‍ ശിവനോട് ക്ഷമയാചിക്കാനായി ഇറങ്ങിത്തിരിച്ചു. എന്നാല്‍ ഇവരെ കാണാന്‍ കൂട്ടാക്കാഞ്ഞ ശിവന്‍ നന്ദി എന്ന കാളയുടെ രൂപത്തില്‍ ഗര്‍വാള്‍ പ്രദേശത്ത് മറഞ്ഞിരുന്നു.

ഗുപ്താക്ഷിയില്‍ വച്ച് പാണ്ഡവര്‍ നന്ദിയെ കാണുകയും ഇതിനെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പാണ്ഡവര്‍ വിജയിച്ചില്ല. പിന്നീട് അഞ്ച് സ്ഥലങ്ങളിലായി ശിവന്‍റെ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നതായി കാണപ്പെട്ടു. ശിവന്‍റെ മുഖം കിടന്ന സ്ഥലത്താണ് രുദ്രനാഥ് ക്ഷേത്രം പണിതത്. ഇതിന് സമീപത്തായി ഒട്ടേറെ തടാകങ്ങളുണ്ട്. സൂര്യ കുണ്ഡ്, ചന്ദ്ര കുണ്ഡ്, താര കുണ്ഡ്, മാന കുണ്ഡ് തുടങ്ങിയവയാണിവ. ഈ ക്ഷേത്രപരിസരത്ത് നിന്നാല്‍ ഹാദി പര്‍വ്വതം, നന്ദാ ദേവി പര്‍വ്വതം, നന്ദ ഗുണ്ഡി, ത്രിശൂല്‍ പര്‍വ്വതം എന്നിവ കാണാനാവും.

ജോഷിമഠില്‍ നിന്നും, സാഗര്‍ ഗ്രാമത്തില്‍ നിന്നും കാല്‍നടയായി ഇവിടെയെത്തിച്ചേരാം. ചേതോഹരങ്ങളായ പുല്‍പ്പരപ്പുകളുടെ കാഴ്ച യാത്രയിലുടനീളം കണ്ണിന് കൗതുകം പകരും. കാട്ടുപൂക്കള്‍ നിറഞ്ഞ പനാര്‍ ബുജിയാല്‍ ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇതിനടുത്ത് ഒരു ക്ഷേത്രവും, വെള്ളച്ചാട്ടവുമുണ്ട്. രുദ്രനാഥിലേക്കുള്ള യാത്രയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം പിത്രാധര്‍ ആണ്. സമുദ്ര നിരപ്പില്‍ നിന്ന് 4000 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ നിന്നുള്ള കാഴ്ച അവിസ്മരണീയമായ അനുഭവമായിരിക്കും യാത്രികര്‍ക്ക് സമ്മാനിക്കുക.

മറ്റൊരു പ്രധാന സന്ദര്‍ശന സ്ഥലം നന്ദി കുണ്ഡ് ആണ്. മഞ്ഞുപുതഞ്ഞ പര്‍വ്വതങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ചേതാഹരമായ ഒരു തടാകമാണ് ഇത്. പരമ്പരാഗത വിശ്വാസമുസരിച്ച് ശിവന്‍ നന്ദിയെന്ന കാളയുടെ രൂപം പൂണ്ടപ്പോള്‍ വെള്ളം കുടിച്ചിരുന്നത് ഈ തടാകത്തില്‍ നിന്നാണ്. ചൗകാമ്പ പര്‍വ്വതം നന്ദി തടാകത്തില്‍ പ്രതിഫലിക്കുന്ന കാഴ്ച ഏറെ ആകര്‍ഷണീയമാണ്. രുദ്രനാഥിന് സമീപത്തായി തന്നയാണ് കല്‍പേശ്വര്‍ ക്ഷേത്രവും, മധ്യമേശ്വര്‍ ക്ഷേത്രവും.

വിമാന, ട്രെയിന്‍, റോഡ് മാര്‍ഗ്ഗങ്ങളിലെല്ലാം സന്ദര്‍ശകര്‍ക്ക് രുദ്രനാഥിലെത്താം. രുദ്രനാഥിലേക്ക് വിമാനത്തില്‍ വരുമ്പോള്‍ ഡെറാഡൂണ്‍ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടിലിറങ്ങണം. ട്രെയിന്‍ മാര്‍ഗ്ഗമാണെങ്കില്‍ റിഷികേശ് റെയില്‍വേസ്റ്റേഷനാണ് അടുത്തുള്ളത്. റിഷികേശ്, ഡെറാഡൂണ്‍, കോട്വാര, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ നിന്ന് രുദ്രനാഥിലേക്ക് ബസ് സര്‍വ്വീസുണ്ട്.ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലമാണ് കാഴ്ചകള്‍ കാണാന്‍ അനുയോജ്യം.

രുദ്രനാഥ് പ്രശസ്തമാക്കുന്നത്

രുദ്രനാഥ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം രുദ്രനാഥ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം രുദ്രനാഥ്

 • റോഡ് മാര്‍ഗം
  റിഷികേശ്, ഡെറാഡൂണ്‍, കോട്വാര, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ നിന്ന് ഗോപേശ്വര്‍ വരെ സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഗോപോശ്വറില്‍ നിന്ന് കാല്‍നടയായി രുദ്രനാഥിലെത്താം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ട്രെയിന്‍മാര്‍ഗ്ഗം വരുമ്പോള്‍ രുദ്രനാഥില്‍ നിന്ന് 215 കിലോമീറ്റര്‍ അകലെയുള്ള റിഷികേശാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. റിഷികേശില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് സ്ഥിരമായി ട്രെയിനുകള്‍ ലഭിക്കും. ഇവിടെ നിന്ന് ടാക്സിയില്‍ ഗോപേശ്വര്‍ വരെ എത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  വിമാനമാര്‍ഗ്ഗം രുദ്രനാഥിലെത്താന്‍ ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടിലിറങ്ങണം. രുദ്രനാഥില്‍ നിന്ന് 230 അകലെയാണിത്. ഇവിടെ നിന്ന് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് വിമാനം ലഭിക്കും. രുദ്രനാഥിനടുത്തുള്ള സ്ഥലമായ ഗോപേശ്വര്‍ വരെ ടാക്സി ലഭിക്കും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Oct,Mon
Return On
19 Oct,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
18 Oct,Mon
Check Out
19 Oct,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
18 Oct,Mon
Return On
19 Oct,Tue