സമുദ്രനിരപ്പില്‍ നിന്ന് 4000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം താഴവരയുടെ ആകാശക്കാഴ്ച നല്‍കുന്നതാണ്. രുദ്രനാഥ് ട്രെക്കിങ്ങ് പാതയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് ഇത്. ഹരിതാഭയാര്‍ന്ന പുല്‍മേടുകള്‍, താഴ്വരകള്‍, കുന്നില്പ്രേദശങ്ങള്, കിഴുക്കാംതൂക്കായ പാറകള്‍ എന്നിവയുടെ കാഴ്ചകള്‍ യാത്രയിലൂടനീളം കാണാം. ചെങ്കുത്തായ ഭൂപ്രകൃതിയും, പാറക്കൂട്ടങ്ങളും ഈ പ്രദേശത്തെ ഗര്‍വാലി മേഖലയിലെ ഏറ്റവും പ്രയാസമേറിയ ഒരു ട്രെക്കിങ്ങ് പാതയായി ഇതിനെ മാറ്റുന്നു.