സമുദ്രനിരപ്പില്‍ നിന്നും 4,000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചന്ദ്രശില രുദ്രപ്രയാഗിലെ അതിസുന്ദരമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. ഹിമാലയന്‍ മലനിരയായ ഗര്‍ഹ്വാളില്‍ സ്ഥിതി ചെയ്യുന്ന ചന്ദ്രശില സമീപ പ്രദേശങ്ങളിലായുള്ള തടാകങ്ങള്‍, പുല്‍മേടുകള്‍, നന്ദദേവി തൃശൂല്‍, കേദാര്‍ ബന്ധാര്‍പൂഞ്ച്, ചൗകാംബ കൊടുമുടികള്‍ എന്നിയുടെ അതിമനോഹര കാഴ്‌ചകള്‍ കാണാനുള്ള അവസരം നല്‍കും. രാവണനെ കീഴടക്കിയതിന് ശേഷം രാമന്‍ തപസിരുന്നത് ഇവിടെയാണന്നാണ് വിശ്വാസം. ചന്ദ്രദേവന്‍ തപസിരുന്നതും ഇവിടെയാണന്നാണ് വിശ്വാസം.
സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ട്രക്കിങ്ങിനും സ്‌കീയിങ്ങിനുമുള്ള അവസരം ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്കിടയില്‍ പ്രചാരത്തിലുള്ള പ്രധാന ട്രക്കിങ് റൂട്ടാണ് ചന്ദ്രശിലയിലേത്. ചോപ്‌ത മുതല്‍ തുംഗനാഥ് വരെ അഞ്ച് കിലോമീറ്റര്‍ വരുന്ന പാതയാണിത്. തുര്‍ച്ചയായി കുത്തനെയുള്ള മലകയറ്റം വളരെ സാഹസികത നിറഞ്ഞതാണ്. ശൈത്യകാലത്ത് ഈ പാത അടച്ചിടചുന്നതിനാല്‍ ദിയോറിയ താല്‍- ഡുഗ്ഗാല്‍ബിറ്റ-തുംഗനാഥ്- ചന്ദ്രശില പാത ട്രക്കിങ്ങിനായി തിരഞ്ഞെടുക്കാം.



Click it and Unblock the Notifications