രുദ്രപ്രയാഗില്‍ നിന്നും 49 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് ദിയോറിയ താല്. ഹരിത വനങ്ങളാല്‍ ചുറ്റപ്പെട്ട അതിസുന്ദരമായൊരു തടാകമാണിത്. ഗംഗോത്രി, ബദ്രിനാഥ്, കേദാര്‍നാഥ്, യമുനോത്രി, നീല്‍കാന്ത് കൊടുമുടികള്‍ ഉള്‍പ്പടെ ചൗകാംബ മലനിരകളുടെ പ്രതിഫലനം ഈ തടാകത്തിലെ ജലത്തില്‍ കാണാം എന്നാതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
സമുദ്ര നിരപ്പില്‍ നിന്നും 2438 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം ചോപ്ത-ഉഖിമത് റോഡില്‍ നിന്നും 2 കിലോമീറ്റര്‍ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. പക്ഷി നീരീക്ഷണത്തിലും ബോട്ടിങ്ങിലും ഏര്‍പ്പെടാനുള്ള അവസരം ഇവിടെയുണ്ട്. ട്രക്കിങ്ങിനും കാമ്പിങ്ങിനും അനുയോജ്യമായ സ്ഥലം കൂടിയാണിത്. ദിയോറിയ താല്, തുംഗനാഥ് ,ചന്ദ്ര ശില എന്നിവിങ്ങളിലേക്കാണ് പ്രധാനമായും ട്രക്കിങ് നടത്തുന്നത്. ദേവന്മാര് ഈ താടകത്തില്‍ സ്ഥിരമായി കുളിക്കാനെത്തുന്നു എന്നാണ് വിശ്വാസം.
അതിനാല്‍ ഇന്ദ്ര സരോവര്‍ എന്നൊരു പേരു കൂടി ഈ തടകാത്തിനുണ്ട്. ഭൂമിക്കടിയിലും മരങ്ങളുടെ വേരുകളിലും ഒളിഞ്ഞിരിക്കുന്ന പ്രകൃതി ദത്തമായ നിധികളുടെ കാവല്‍ക്കാരനായ ഒരു യക്ഷന് പാണ്ഡവരുടെ വനവാസക്കാലത്ത് അവരെ ചോദ്യ ചെയ്തത് ഇവിടെ വച്ചാണന്നും വിശ്വസിക്കപ്പെടുന്നു.