ഹിമാചല്‍ പ്രദേശിലെ വികസനോന്മുഖമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് രുഖാല. കോട്ഖായി മേഖലയുടെ ഹൃദയഭാഗത്താണ് ഈ ഗ്രാമപ്രദേശം. പ്രകൃതി മനോഹാരിതയ്ക്കും രുചികരമാ യ ആപ്പിളുകള്‍ക്കുമെന്നപോലെ അതിഥി സല്‍ക്കാരത്തിനും പേര്കേട്ടതാണ് ഈ നാടും നാട്ടുകാരും. പൈതൃക ഗ്രാമങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ ദേശം ടൂറിസ്റ്റുകളെ ആകര്‍ഷണ വരുതിയിലാക്കുന്നതില്‍ അത്ഭുതമില്ല.
ഡിസംബര്‍-ജനുവരി മാസത്തോടെ പച്ചയും പിങ്കും വര്‍ണ്ണങ്ങളില്‍ പഴുത്ത് പാകമായി നില്‍ക്കു ന്ന ആപ്പിള്‍, പ്ലംസ് തോട്ടങ്ങളും അവയ്ക്കിടയില്‍ അങ്ങിങ്ങായി ഒറ്റപ്പെട്ട തുരുത്തുകള്‍ പോലെ കാണപ്പെടുന്ന കൃഷിക്കാരുടെ ഭവനങ്ങളും ഈ നാട്ടിന്‍പുറത്തിന്‍റെ ശാലീനഭാവമാണ്. റോയല്‍, ഗോള്‍ഡന്‍, ഗ്രാനി സ്മിത്ത് എന്നിങ്ങനെ വിവിധയിനം ആപ്പിളുകളുടെ ഉത്പാദനത്തിനും കയറ്റുമതിക്കും ഗോളാന്തര പ്രശസ്തി നേടിയതാണ് ഈ സുന്ദരഗ്രാമം.
പഴത്തോട്ടങ്ങളുടെ ഈ ഹരിതഭൂമിയില്‍ കായ്കനികള്‍ക്ക് പുറമെ ചരിത്ര, പുരാണ പ്രേമികളെ യും സാഹസികപ്രിയരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സ്ഥലങ്ങള്‍ വേറെയുമുണ്ട്. ഡിയോരി ക്ഷേത്രവും കിയാരി ക്ഷേത്രവും ഇതിന് അടിവരയിടുന്ന ആകര്‍ഷണ കൌതുകങ്ങളില്‍ ചിലതാണ്. വനഭൂമിയുടെ പച്ചയും കൃഷിക്കാരുടെ കുടിലുകളും പിന്നിട്ട് ദുഷ്ക്കരമായ പാതകള്‍ താണ്ടി ഈ കോവിലുകളിലെത്താം.
സ്ത്രീശക്തി പ്രഭാവമായ ദുര്‍ഗ്ഗാദേവിയെയാണ് കിയാരി ക്ഷേത്രത്തില്‍ കുടിയിരുത്തിയിട്ടുള്ളത്. 300 വര്‍ഷത്തെ പഴക്കത്തിന്‍റെ പ്രൌഢിയും പേറിയാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. രുഖാലയിലെത്തുന്ന തീര്‍ത്ഥാടകരും സഞ്ചാരികളും ഇവിടെ നിന്ന് 40 കിലോമീറ്റര്‍ അകലെയു ള്ള ചംബി-കുപ്പാര്‍ എന്ന ക്ഷേത്രഭൂമിയും സന്ദര്‍ശിക്കാറുണ്ട്.
സഞ്ചാരമാധ്യമത്തിന്‍റെ സാദ്ധ്യതകളായ വ്യോമ, റെയില്‍, റോഡ് മാര്‍ഗ്ഗങ്ങളെല്ലാം രുഖാലയിലേക്ക് സഞ്ചാരികളെ നയിക്കാന്‍ പര്യാപ്തമാണ്. വേനലും ശൈത്യവും മഴക്കാലവുമാണ് മറ്റു മേഖലകളിലെന്നപോലെ രുഖാലയിലും അനുഭവപ്പെടുന്ന കാലത്തിന്‍റെ അവസ്ഥാന്തരങ്ങള്‍.രുഖാല സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ വേനല്‍കാലം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മേയില്‍ തുടങ്ങി ജൂലൈ വരെ തുടരുന്നതാണ് ഇവിടത്തെ വേനല്‍. എന്നിരുന്നാലും സുഖദ മായ കാലാവസ്ഥ പ്രധാനം ചെയ്യുന്ന ശൈത്യകാലങ്ങളിലും രുഖാല സന്ദര്‍ശിക്കാവുന്നതാണ്.



Click it and Unblock the Notifications