Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» രുഖാല

രുഖാല ടൂറിസം – സാഹസികതയുടെ ആലയം

12

ഹിമാചല്‍ പ്രദേശിലെ വികസനോന്മുഖമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് രുഖാല. കോട്ഖായി മേഖലയുടെ ഹൃദയഭാഗത്താണ് ഈ ഗ്രാമപ്രദേശം. പ്രകൃതി മനോഹാരിതയ്ക്കും രുചികരമാ യ ആപ്പിളുകള്‍ക്കുമെന്നപോലെ അതിഥി സല്‍ക്കാരത്തിനും പേര്കേട്ടതാണ് ഈ നാടും നാട്ടുകാരും. പൈതൃക ഗ്രാമങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ ദേശം ടൂറിസ്റ്റുകളെ ആകര്‍ഷണ വരുതിയിലാക്കുന്നതില്‍ അത്ഭുതമില്ല.

ഡിസംബര്‍-ജനുവരി മാസത്തോടെ പച്ചയും പിങ്കും വര്‍ണ്ണങ്ങളില്‍ പഴുത്ത് പാകമായി നില്‍ക്കു ന്ന ആപ്പിള്‍, പ്ലംസ് തോട്ടങ്ങളും അവയ്ക്കിടയില്‍ അങ്ങിങ്ങായി ഒറ്റപ്പെട്ട തുരുത്തുകള്‍ പോലെ കാണപ്പെടുന്ന കൃഷിക്കാരുടെ ഭവനങ്ങളും ഈ നാട്ടിന്‍പുറത്തിന്‍റെ ശാലീനഭാവമാണ്. റോയല്‍, ഗോള്‍ഡന്‍, ഗ്രാനി സ്മിത്ത് എന്നിങ്ങനെ വിവിധയിനം ആപ്പിളുകളുടെ ഉത്പാദനത്തിനും കയറ്റുമതിക്കും ഗോളാന്തര പ്രശസ്തി നേടിയതാണ് ഈ സുന്ദരഗ്രാമം.

പഴത്തോട്ടങ്ങളുടെ ഈ ഹരിതഭൂമിയില്‍ കായ്കനികള്‍ക്ക് പുറമെ ചരിത്ര, പുരാണ പ്രേമികളെ യും സാഹസികപ്രിയരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സ്ഥലങ്ങള്‍ വേറെയുമുണ്ട്. ഡിയോരി ക്ഷേത്രവും കിയാരി ക്ഷേത്രവും ഇതിന് അടിവരയിടുന്ന ആകര്‍ഷണ കൌതുകങ്ങളില്‍ ചിലതാണ്. വനഭൂമിയുടെ പച്ചയും കൃഷിക്കാരുടെ കുടിലുകളും പിന്നിട്ട് ദുഷ്ക്കരമായ പാതകള്‍ താണ്ടി ഈ കോവിലുകളിലെത്താം.

സ്ത്രീശക്തി പ്രഭാവമായ ദുര്‍ഗ്ഗാദേവിയെയാണ് കിയാരി ക്ഷേത്രത്തില്‍ കുടിയിരുത്തിയിട്ടുള്ളത്. 300 വര്‍ഷത്തെ പഴക്കത്തിന്‍റെ പ്രൌഢിയും പേറിയാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. രുഖാലയിലെത്തുന്ന തീര്‍ത്ഥാടകരും സഞ്ചാരികളും ഇവിടെ നിന്ന് 40 കിലോമീറ്റര്‍ അകലെയു ള്ള ചംബി-കുപ്പാര്‍ എന്ന ക്ഷേത്രഭൂമിയും സന്ദര്‍ശിക്കാറുണ്ട്.

സഞ്ചാരമാധ്യമത്തിന്‍റെ സാദ്ധ്യതകളായ വ്യോമ, റെയില്‍, റോഡ് മാര്‍ഗ്ഗങ്ങളെല്ലാം രുഖാലയിലേക്ക് സഞ്ചാരികളെ നയിക്കാന്‍ പര്യാപ്തമാണ്. വേനലും ശൈത്യവും മഴക്കാലവുമാണ് മറ്റു മേഖലകളിലെന്നപോലെ രുഖാലയിലും അനുഭവപ്പെടുന്ന കാലത്തിന്‍റെ അവസ്ഥാന്തരങ്ങള്‍.രുഖാല സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ വേനല്‍കാലം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മേയില്‍ തുടങ്ങി ജൂലൈ വരെ തുടരുന്നതാണ് ഇവിടത്തെ വേനല്‍. എന്നിരുന്നാലും സുഖദ മായ കാലാവസ്ഥ പ്രധാനം ചെയ്യുന്ന ശൈത്യകാലങ്ങളിലും രുഖാല സന്ദര്‍ശിക്കാവുന്നതാണ്.

രുഖാല പ്രശസ്തമാക്കുന്നത്

രുഖാല കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം രുഖാല

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം രുഖാല

  • റോഡ് മാര്‍ഗം
    ബസ്സുകള്‍ മുഖേനയും യാത്രികര്‍ക്ക് രുഖാല സന്ദര്‍ശിക്കാം. ഇവിടെ നിന്ന് 2.9 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഷിംലയില്‍ നിന്ന് രുഖാലയിലേക്ക് ബസ്സുകളുണ്ട്. ഡല്‍ഹൌസി, ലക്നൌ, ശ്രീനഗര്‍, ഛണ്ഡീഗര്‍, ചന്പ, മനാലി, കുല്ലു, ജുബ്ബാന്‍ പോലുള്ള സമീപ നഗരങ്ങളുമായി ഷിംലയ്ക്ക് സുനിശ്ചിതമായ റോഡ് ഗതാഗതമുണ്ട്. ഡെഹ്റാഡൂണ്‍, ന്യൂഡല്‍ഹി, കസൌളി പോലുള്ള പ്രമുഖ നഗരങ്ങളില്‍ നിന്ന് ഷിംലയിലേക്ക് ബസ്സുകളുണ്ട്. ഛണ്ഡീഗറില്‍ നിന്ന് എ.സി.വോള്‍വൊ ബസ്സുകളും രുഖാലയിലേക്ക് ആളൊന്നിന് 1025 ഇന്ത്യന്‍ രൂപ നിരക്കില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കല്‍ക്ക റെയില്‍വേ സ്റ്റേഷനാണ് രുഖാലയോട് ഏറ്റവും അടുത്ത റെയില്‍വേ താവളം. കല്‍ക്ക-ഷിംല റെയില്‍വേ പാതയിലാണ് ഈ സ്റ്റേഷന്‍. ഷിംല, ധരംപുര്‍, സോലന്‍, കാണ്ഡഘട്, സലോഗ്ര, ബരോഗ് എന്നീ സമീപ പട്ടണങ്ങളെല്ലാം ഈ റെയില്‍വേ പാത വഴി രുഖാലയുമായി ബന്ധിതമാണ്. കല്‍ക്കയില്‍ നിന്ന് രുഖാലയിലേക്കുള്ള റെയില്‍വേ നിരക്ക് ഫസ്റ്റ് ക്ലാസ്സ് സീറ്റൊന്നിന് 100 മുതല്‍ 220 ഇന്ത്യന്‍ രൂപ വരെയാണ്. കിലോമീറ്ററിന് 7 രൂപ നിരക്കില്‍ ഷിംലയില്‍ നിന്ന് രുഖാലയിലേക്ക് ടാക്സികള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    രുഖാലയില്‍ നിന്ന് 41 കിലോമീറ്റര്‍ അകലെയുള്ള ഭുണ്ഡാര്‍ എയര്‍പോര്‍ട്ടും അതല്ലെങ്കില്‍ 103 കിലോമീറ്റര്‍ അകലെയുള്ള ഗഗ്ഗാല്‍ എയര്‍പോര്‍ട്ടും രുഖാലയുടെ സന്ദര്‍ശകര്‍ക്ക് ഒരുപോലെ ആശ്രയിക്കാവുന്നതാണ്. ഡല്‍ഹി, മുംബൈ, ധര്‍മശാല പോലുള്ള പ്രമുഖ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഈ രണ്ട് വിമാനത്താവളങ്ങളില്‍ നിന്ന് ഫ്ലൈറ്റുകളുണ്ട്. ഇവിടങ്ങളില്‍ നിന്ന് മിതമായ നിരക്കില്‍ രുഖാലയിലേക്ക് ടാക്സികള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Sun
Return On
27 Apr,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Sun
Check Out
27 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Sun
Return On
27 Apr,Mon