മികച്ച രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന നംഗല്‍ നഗരത്തില്‍ താമസസ്ഥലങ്ങള്‍ ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു. ഇവയില്‍ നിശ്ചിത എണ്ണം വീടുകളാണുള്ളത്. നംഗല്‍ നിക്കു, ഹാംബെവാള്‍, ഡോബെറ്റ കോളനി എന്നീ മൂന്ന് ഗ്രാമങ്ങളുടെ ഭാഗമായിരുന്നു ഈ സ്ഥലം. ഷിവാലിക് പര്‍വ്വതങ്ങളും, നിരവധി നദികളും ചേരുന്ന ഈ പ്രദേശം പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമാണ്. 1955 ല്‍ സത്‍ലജ് നദിയില്‍ ഭക്ര നംഗല്‍ ഡാം നിര്‍മ്മിച്ചതോടെയാണ് ഈ പ്രദേശം പ്രശസ്തമായത്. ഇവിടുത്തെ പ്രധാന കാഴ്ച മനോഹരമായ ജലസഞ്ചയമാണ്.
ജുല്‍ഫ മാത ക്ഷേത്രം, വിഭോര്‍ സാഹിബ് ഗുരുദ്വാര, ചരിത്രപ്രാധാന്യമുളള ശ്രീ ബാബ ഉധോ മഹാരാജിന്‍റെ ക്ഷേത്രം എന്നിവയും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. സഞ്ചാരികള്‍ക്ക് താമസിക്കാനായി ഇവിടെ നിരവധി ധര്‍മ്മശാലകളും,ലോഡ്ജുകളുമുണ്ട്. രൂപ്നഗറില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയുള്ള നംഗലിലേക്ക് റോഡ്മാര്‍ഗ്ഗം സുഗമമായി എത്തിച്ചേരാം.



Click it and Unblock the Notifications