സേലം നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് കുറുമ്പപട്ടി സുവോളജിക്കല്‍ പാര്‍ക്ക്. ശെവരോയന്‍ കുന്നുകളുടെ ചുവട്ടില്‍ സ്ഥിതി ചെയ്യുന്ന ഇത് 11.5 ഹെക്ടറോളം പരന്നു കിടക്കുന്നു. സംരക്ഷിത വനമായ പ്രദേശം ഉദ്യാനമായി പരിവര്‍ത്തിപ്പിക്കുന്നതിന് പത്ത് കോടിയോളം ചിലവു വന്നു. പുള്ളിമാന്‍, വെള്ള മയില്‍, ബോണറ്റ് മകാക്വെ, സാമ്പാര്‍ ഡീര്‍, ഗ്രേ പെലിക്കാന്‍, ചെറിയ
വെള്ള കൊക്ക്, ആമ, ഗ്രേ ഹെറോന്‍സ്, മുതല, പ്ലം ഹെഡഡ് പാരകീറ്റ് , നക്ഷത്ര ആമ, റോസ് റിങ്ട് പാരാകീറ്റ്, മഞ്ഞ പാദങ്ങളുള്ള പച്ച പ്രാവുകള്‍, 58 വയസ്സുള്ള ആന എന്നിവ ഇവിടെയുണ്ട്. ഒരു കുട്ടികളുടെ പാര്‍ക്കും പരിസരത്തുണ്ട്. പ്രകൃതിയുടെ മടിത്തട്ടിലൂടെ സഞ്ചരിക്കാനുള്ള അവസരമാണ് പാര്‍ക് നല്‍കുന്നത്.



Click it and Unblock the Notifications