Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സീര്‍കാഴി

സീര്‍കാഴി - മതവും വിശ്വാസവും  ക്ഷേത്രങ്ങളും ഇഴുകിച്ചേര്‍ന്ന നാട്

13

നാഗപട്ടിണം ജില്ലയില്‍, ബംഗാള്‍ ഉള്‍ക്കടിലില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാറിയാണ് സീര്‍കാഴി സ്ഥിതി ചെയ്യുന്നത്. ഹൈന്ദവമതവിശ്വാസികളുടെ ഒരു തീര്‍ത്ഥാടനകേന്ദ്രമാണിത്. പരമ്പരാഗതമായ ആചാരങ്ങളും, വിശ്വാസങ്ങളും കൂടെയുള്ളപ്പോള്‍ തന്നെ ആധുനികതയോടൊപ്പം ചേര്‍ന്ന് സഞ്ചരിക്കുന്ന ഒരു പ്രദേശംകൂടിയാണ്‌ ഇത്.

ഹിന്ദു ഐതിഹ്യങ്ങളനുസരിച്ച് ബ്രഹ്മാവ് ശിവനോട് പ്രാര്‍ത്ഥിച്ചിരുന്ന സ്ഥലമാണ് ഇത്.(ബ്രഹ്മപുരീശ്വര്‍ എന്നും ഈ സ്ഥലത്തിന് പേരുണ്ട്). ലോകം മുഴുവന്‍ പ്രളയത്തിലാണ്ടപ്പോള്‍ 64 പേരെ ശിവന്‍ രക്ഷിച്ചു. ഇക്കാരണത്താല്‍ ഈ ഗ്രാമത്തില്‍ ശിവന്‍റെ വ്യത്യസ്ഥമായ രൂപങ്ങള്‍ ആരാധിക്കപ്പെടുന്നു. ഇവിടെയുള്ള വിവിധ ക്ഷേത്രങ്ങളില്‍ ശിവന്‍റെ വിവിധ രൂപങ്ങളാണ് പൂജിക്കപ്പെടുന്നത്. ഇവിടെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപെടാന്‍ ഉപയോഗിച്ച ചങ്ങാടം തോണിപ്പാര്‍ അഥവാ തോണിപുരം എന്ന് അറിയപ്പെടുന്നു.

രാജ്യമെങ്ങും നിന്ന് വിശ്വാസികള്‍ എത്തിച്ചേരുന്ന ഒരു പ്രധാന തീര്‍ത്ഥാടനകേന്ദ്രമാണിത്. ജനുവരിയില്‍ ഇവിടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വര്‍ണാഭമായ മകരപൊങ്കല്‍ ആഘോഷം നടക്കുന്നു. ഫെബ്രുവരിയിലാണ് ഇവിടെ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്നത്. മഹാശിവരാത്രിയിലെ ഉത്സവത്തില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കാനായാണിത്.  

ഒക്ടോബര്‍ -  നവംബര്‍ മാസങ്ങളില്‍ ദീപാവലിയോടനുബന്ധിച്ച് ഇവിടെ തെരുവുകള്‍ അലങ്കാര പ്രഭചൂടി നില്ക്കും. വേനല്‍ക്കാലത്ത് സാമാന്യം ചൂടുള്ള അന്തരീക്ഷമാണ് സീര്‍കാഴിയില്‍.

സീര്‍കാഴി പ്രശസ്തമാക്കുന്നത്

സീര്‍കാഴി കാലാവസ്ഥ

സീര്‍കാഴി
32oC / 90oF
 • Partly cloudy
 • Wind: SSW 23 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സീര്‍കാഴി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം സീര്‍കാഴി

 • റോഡ് മാര്‍ഗം
  മികച്ച റോഡ് സംവിധാനങ്ങള്‍ സീര്‍കാഴിയിലേക്കുണ്ട്. സര്‍ക്കാര്‍, പ്രൈവറ്റ് ബസുകള്‍ തമിഴ്നാട്ടിലെ നഗരങ്ങളില്‍ നിന്ന് ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  സീര്‍കാഴിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ മായാവാരത്താണ് റെയില്‍വേ സ്റ്റേഷന്‍. ചെന്നൈ, രാമേശ്വരം, വിലുപുരം, കോയമ്പത്തൂര്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും. ഇവിടെ നിന്ന് സീര്‍കാഴിയിലേക്ക് ടാക്സിയോ ഓട്ടോറിക്ഷയോ ലഭിക്കും. പ്രൈവറ്റ്, സര്‍ക്കാര്‍ ബസുകളും ഇവിടെ നിന്ന് സര്‍വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  സീര്‍കാഴിക്ക് അടുത്തുള്ള വിമാനത്താവളം 125 കിലോമീറ്റര്‍ അകലെയുള്ള തിരുച്ചിറപ്പള്ളിയാണ്. ഇതൊരു ഡൊമെസ്റ്റിക് എയര്‍പോര്‍ട്ടാണ്. അടുത്തുള്ള ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചെന്നൈയാണ്. എയര്‍പോര്‍ട്ടില്‍ നിന്ന് ബസും, ടാക്സിയും സീര്‍കാഴിയിലേക്ക് ലഭിക്കും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Sep,Thu
Return On
25 Sep,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
24 Sep,Thu
Check Out
25 Sep,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
24 Sep,Thu
Return On
25 Sep,Fri
 • Today
  Sirkazhi
  32 OC
  90 OF
  UV Index: 7
  Partly cloudy
 • Tomorrow
  Sirkazhi
  30 OC
  86 OF
  UV Index: 7
  Moderate or heavy rain shower
 • Day After
  Sirkazhi
  30 OC
  85 OF
  UV Index: 7
  Heavy rain at times