സ്വാമിമലൈ: ഉത്സവങ്ങളുടെ നഗരം

ഹോം » സ്ഥലങ്ങൾ » സ്വാമിമലൈ » ഓവര്‍വ്യൂ

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്തിനടുത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് സ്വാമിമലൈ. ദൈവത്തിന്റെ കുന്ന് എന്നാണ് സ്വാമിമലൈയുടെ അര്‍ത്ഥം. മുരുകന്റെ ആറ് പടൈ വീടുകളില്‍ ഒന്നാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. വെങ്കല നാണയങ്ങളുണ്ടാക്കുന്ന കേന്ദ്രങ്ങള്‍ ഏറെയുണ്ട് ഇവിടെ. കാര്‍ഷിക വൃത്തിയാണ് ഈ നാട്ടിലെ ജനങ്ങളുടെ പ്രധാനപ്പെട്ട വരുമാനമാര്‍ഗ്ഗം. അരിയും പഞ്ചസാരയുമാണ് പ്രധാനമായും ഉല്‍പ്പാദിപ്പിയ്ക്കുന്നത്. തിരുവെരാകമെന്ന പേരിലും സ്വാമിമലൈ അറിയപ്പെടുന്നുണ്ട്.

ചരിത്രപരമായ പ്രാധാന്യം

കാവേരി നദിയുടെ ഒരു കൈവഴിയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. മുരുകന്റെ ആറ് പടൈ വീടുകളില്‍ നാലാമത്തേതാണ് ഇവിടമെന്നാണ് ഹൈന്ദവരുടെ വിശ്വാസം. മുരുകന്റെ ക്ഷേത്രം തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഒരിക്കല്‍ ഓം എന്ന പ്രണവമന്ത്രത്തിന്റെ പൊരുള്‍ പിതാവായ പരമശിവന് മുരുകന്‍ പറഞ്ഞുകൊടുത്തത് ഇവിടെ വച്ചാണെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യത്തില്‍ പറയുന്നത്. ഇവിടെ മരുകന്റെ ശിഷ്യനാണ് പരമശിവന്‍. സ്വാമിനാഥന്‍ എന്ന രീതിയിലാണ് ഇവിടെ മുരുകനെ ആരാധിച്ചുവരുന്നത്.

ഉത്സവങ്ങളും ആഘോഷങ്ങളും

ക്ഷേത്രനഗരമായ കുംഭകോണവുമായി ഏറെ അടുത്തുകിടക്കുന്ന സ്വാമിമലൈ എന്നും തീര്‍ത്ഥാടകര്‍ എത്താറുള്ള സ്ഥലമാണ്‌. ഒരുപാട് ഉത്സവങ്ങള്‍  ഇവിടുത്തെ മുരുക ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്നുവരുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന രഥോത്സവവും മാര്‍ച്ചില്‍ നടക്കുന്ന പൈങ്കുനി ഉത്രവുമാണ് ഉത്സവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വിശാഖോത്സവം, സ്‌കന്ദ ശാന്തി ഉത്സവം എന്നിവയെല്ലാം ഇവിടെ വലിയ പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നുണ്ട്.

Please Wait while comments are loading...