ഇതേ പേരിലറിയപ്പെടുന്ന ഗ്രാമത്തിലാണ് പനമരത്തുപട്ടി തടാകം സ്ഥിതിചെയ്യുന്നത്. സേലത്തിന്‍റെ ഉപഗ്രഹനഗരമായ ഇവിടെ നിന്നാണ് സേലത്തേക്ക് വെള്ളമെത്തിക്കുന്നത്. മേട്ടൂര്‍ ഡാം പണിയുന്നതിനു മുന്‍പ് ഇതായിരുന്നു പ്രധാന ജലസ്രോതസ്സ്. മനോഹരമായ കാഴ്ചാനുഭവമാണ് തടാകം നല്‍കുന്നത്. വേദാന്തങ്ങള്‍ എന്ന പേരിലും അറിയപ്പെടുന്ന തടാകം പക്ഷിനിരീക്ഷകരുടെ പ്രിയപ്പെട്ട സ്ഥലമാണ്. തടാകം നിറഞ്ഞൊഴുകുന്ന വെള്ളം കര്‍ഷകര്‍ക്ക് പലപ്പോഴും അനുഗ്രഹമാണ്.



Click it and Unblock the Notifications