Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സലോഗ്ര » കാലാവസ്ഥ

സലോഗ്ര കാലാവസ്ഥ

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് സലോഗ്രയില്‍ പരമാവധി ആസ്വാദനത്തിന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന സമയം. എന്നാല്‍ ട്രെക്കിങ്ങിന് ഏറ്റവും അനുയോജ്യമായതിനാല്‍ ടൂറിസ്റ്റുകള്‍ക്ക് ശൈത്യകാലവും സന്ദര്‍ശനത്തിന് തെരഞ്ഞെടുക്കാവുന്ന സമയമാണ്.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങി ജൂണില്‍ വേനല്‍ അവസാനിക്കും.  35 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 15 ഡിഗ്രി വരെ വ്യതിയാനം കാട്ടുന്നതാണ് ഇക്കാലയളവിലെ താപനില. മെയ് മാസമാണ് ഏറ്റവും ചൂടുള്ള സമയം. എന്നാല്‍ രാത്രി അന്തരീക്ഷം താരതമ്യേന തണുപ്പുള്ളതാവും.

മഴക്കാലം

ജൂണില്‍ തുടങ്ങുന്ന മഴക്കാലം അവസാനിക്കുന്നത് സെപ്തംബറില്‍. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്‍െറ ഫലമായി ഇവിടെ പരമാവധി മഴ കിട്ടാറുണ്ട്. പ്രദേശത്തിന്‍െറ ഹരിതപുഷ്ടി പരമാവധി ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് ഇക്കാലയളവ് തെരഞ്ഞെടുക്കാവുന്നതാണ്.

ശീതകാലം

ഡിസംബറാണ് മഞ്ഞുകാലാരംഭം. ഫെബ്രുവരിയോടെ അവസാനിക്കുന്നു. 15 ഡിഗ്രിയില്‍ തുടങ്ങി 2 ഡിഗ്രി വരെ ഇക്കാലയളവില്‍ താപനില താഴുന്നു. കനത്ത മഞ്ഞുവീഴചയാണ് ഇക്കാലയളവില്‍. സലോഗ്രയില്‍ ട്രെക്കിങ്ങിന് അനുയോജ്യമാണ് ഈ കാലാവസ്ഥ.