Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സലോഗ്ര

സലോഗ്ര - മലകയറ്റക്കാരുടെ പറുദീസ

4

ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയിലെ സോളനില്‍ നിന്ന് 5.3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സലോഗ്ര എന്ന പ്രമുഖ വിനോദസഞ്ചാരകേന്ദ്രത്തിലത്തൊം. ടോപ്കി ബെര്‍ച്ച്, മഹി, ബസാല്‍, മഹീഷ്വര്‍, എന്നീ മനോഹരഗ്രാമങ്ങള്‍ സലോഗ്രയെ ആകര്‍ഷകമാക്കുന്നു. കുണ്ടാഘട്ട്, സോളന്‍, ദറംപൂര്‍, കുനിഹാര്‍ എന്നിവയാണ് സമീപനഗരങ്ങള്‍.

വശ്യമനോഹരമായ കാഴ്ചകള്‍ കൊണ്ട് അതിശയിയിപ്പിക്കുന്ന ക്രോല്‍ കാ ടിബ്ബ പര്‍വതം സലോഗ്രയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. പൈന്‍ മരങ്ങള്‍ തീര്‍ക്കുന്ന ഹരിതഭംഗിയും ദേവദാരുക്കാടുകളും കാഴ്ച്ചക്കാരെ പുരാതനമായ പ്രകൃതി സൗന്ദര്യത്തിന്‍െറ വശ്യത അനുഭവിപ്പിക്കുന്നതാണ്. മഞ്ഞുമൂടിയ ചരിവുകളിലൂടെയുള്ള ട്രക്കിങ് സലോഗ്രയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ബരോഗ് ഡ്രോവ്സില്‍ സ്ഥിതി ചെയ്യുന്ന സംഹാരമൂര്‍ത്തീ ദേവനായ ശിവന്‍െറ അമ്പലത്തിലേക്കും നിരവധി സഞ്ചാരികളത്തൊറുണ്ട്. സുപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ ഷിംലയിലേക്ക് സലോഗ്രയില്‍ നിന്ന് 41 കിലോമീറ്റര്‍ മാത്രമാണ് ദൂരം. സലോഗ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കൊല്‍കയിലത്തെിയാല്‍ സംസ്ഥാനത്തെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും എളുപ്പമത്തൊം.

എയര്‍ , ട്രയിന്‍, ബസ് മാര്‍ഗങ്ങളിലൂടെയെല്ലാം സലോഗ്രയിലത്തൊം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇവിടെ സന്ദര്‍ശിക്കാനത്തെുന്നതാണ് ഉചിതം. എന്നിരുന്നാലും കനത്ത മഞ്ഞിനെ അവഗണിച്ചു പോലും ശൈത്യകാലത്ത് ഇവിടെ സഞ്ചാരികളത്തൊറുണ്ട്. ഇക്കാലയളവിലെ കാലാവസ്ഥ ട്രെക്കിങ്ങിന് അനുയോജ്യമായതിനാലാണിത്.

സലോഗ്ര പ്രശസ്തമാക്കുന്നത്

സലോഗ്ര കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സലോഗ്ര

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സലോഗ്ര

  • റോഡ് മാര്‍ഗം
    സലോഗ്രയെ നന്നായി ആസ്വദിക്കാന്‍ റോഡ് മാര്‍ഗമുള്ള യാത്ര തെരുഞ്ഞെടുക്കാം. ദേശീയ പാത 22 ലൂടെ സ്വകാര്യ-സര്‍ക്കാര്‍ വാഹനങ്ങള്‍ സലോഗ്രയിലേക്ക് ലഭ്യമാണ്. സര്‍ക്കാര്‍ സര്‍വീസുകള്‍ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. എങ്കിലും സ്വകാര്യ ബസുകളില്‍ ഏകദേശം 200 രൂപ കൊടുത്താല്‍ ചണ്ഡീഗഡില്‍ നിന്ന് സലോഗ്രയിലത്തൊവുന്നതേയുള്ളൂ.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കല്‍കയും ഷിംലയുമാണ് അടുത്ത റെയില്‍ കേന്ദ്രങ്ങള്‍. ഹിമാലയന്‍ ക്യൂന്‍ എക്സ്പ്രസ്, കല്‍ക -ഷിംല പാസ്, കല്‍ക-ഷിംല എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ കല്‍കയില്‍ നിന്നും ഷിംലയില്‍ നിന്നും സലേഗ്ര വഴി പോകുന്ന ട്രയിനുകളാണ്. സലോഗ്രയിലേക്കുള്ള സെക്കന്‍റ് ക്ളാസ് ടിക്കറിന് 36 രൂപയും ഫസ്റ്റ് ക്ളാസ് ടിക്കറ്റിന് 228 രൂപയും ഏകദേശം വരും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ചണ്ഡീഗഡ് എയര്‍പോര്‍ട്ടാണ് അടുത്ത വ്യോമതാവളം. സലോഗ്രയില്‍ നിന്ന് അധികദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം ഡല്‍ഹി, മുംബൈ, ജയ്പൂര്‍, ശ്രീനഗര്‍ നഗരങ്ങളുമായി നന്നായി ബന്ധപ്പെടുന്നതാണ്. ഏകദേശം ആയിരം രൂപ നിരക്കില്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്സികളും ക്യാബുകളും വഴി സലോഗ്രയിലത്തൊം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun