ഘണ്ടേശ്വരി ക്ഷേത്രത്തിന് മതപരമായ പ്രാധാന്യത്തേക്കാള്‍ ചരിത്രപരമായ പ്രാധാന്യമാണുള്ളത്. ക്ഷേത്ര പരിസരത്ത് നിരവധി മണികള്‍ തൂങ്ങി കിടക്കുന്നുണ്ട്. ഇതില്‍ നിന്നാണ് ക്ഷേത്രത്തിന് ഈ പേര് ലഭിക്കുന്നത്. ക്ഷേത്രതതിലേക്കുള്ള പാതയ്‌ക്കിരുവശവും പടികള്‍ക്കു ചുറ്റും മണികള്‍ തൂക്കിയിട്ടുണ്ട്. കവാടത്തില്‍ വിശ്വാസികള്‍ തൂക്കിയ നിരവധി മണികള്‍ കാണാം. ശ്രീകോവിലില്‍ എല്ലായിടത്തും മണികളാണ്. ആഗ്രഹ പൂര്‍ത്തീകരണത്തിനായും ദേവിയുടെ അനുഗ്രഹത്തിനായും ഇവിടെ മണികള്‍ തൂക്കുന്നത് പതിവാണ്. മോശം കാലാവസ്ഥയില്‍ തീരം കാണാതെ വരുമ്പോള്‍ ബോട്ടുകളെ അമ്പലത്തിലെ ഈ മണികള്‍ ദിശ അറിയാന്‍ സഹായിക്കാറുണ്ട്.



Click it and Unblock the Notifications