Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജാഞ്ച്ഗീര്‍ - ചമ്പ

ജാഞ്ച്ഗീര്‍ - ചമ്പ -സമ്പന്നമായ പൈതൃകം

13

ഛതീസ്ഗഢിന്റെ കരളായും ഹൃദയമായും ആലങ്കാരികമായി അറിയപ്പെടുന്ന ജാഞ്ച്ഗീര്‍ -ചമ്പ എന്ന ജില്ല സംസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് തന്നെയാണ് സ്ഥിതിചെയ്യുന്നത്. 1998 മെയ് 25 ന് രൂപംകൊണ്ട ജാഞ്ച്ഗീര്‍ - ചമ്പ ജില്ല ഛത്തീസ്ഗഢ് സംസ്ഥാനത്തിലെ സത്വരവികസനത്തിന്റെ പാതയിലുള്ള പട്ടണമാണ്. ഭക്ഷ്യധാന്യ വിളകളുടെ ഉത്പാദനത്തിലും കയറ്റുമതിയിലും പ്രമുഖ പങ്ക് വഹിക്കുന്ന ഈ പ്രദേശം കാലചൂരി വംശത്തിലെ ജാജ്വല്യ മഹാരാജാവിന്റെ പട്ടണത്തിലാണ് നിലകൊള്ളുന്നത്.

അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് ഇവിടേക്ക് കുടിയേറിയവരാണ് ഈ ജില്ലയിലെ ഇപ്പോഴത്തെ താമസക്കാര്‍ . ഈ നാടിന്റെ സ്ഥലപ്പേരുകള്‍ അറിയപ്പെടുന്നത് തന്നെ ഈ കുടിയേറ്റക്കാരുടെ വിവിധ ജാതിപ്പേരുകളിലാണ്. കഹരപാര, ഖലേപാര, ഭതാപാര എന്നിങ്ങനെ.

കാര്‍ഷിക വിളകളുടെ ഊര്‍വ്വരഭൂ‍മിയായ ജാഞ്ച്ഗീറില്‍ പച്ചപ്പാടങ്ങളും ചുണ്ണാമ്പ് കല്ലിന്റെ കുന്നുകളും എമ്പാടുമുണ്ട്. ജില്ലയിലെ കൃഷിഭൂമിയുടെ നാലില്‍ മൂന്ന് ഭാഗത്തോളം വരുന്ന നിലങ്ങളെ നനയ്ക്കുവാനും കുടിവെള്ളത്തിനായും പണിതുയര്‍ത്തിയ ഹസ്ദേവ് - ബാംഗോ പദ്ധതി ഗ്രാമീണരുടെ ജീവനാഢിയാണ്. ഇതിനൊക്കെ പുറമെ സമ്പന്നമായ ഒരു പൈതൃക പെരുമയും ഈ ജില്ലയ്ക്കുണ്ട്. പഴമയുടെ സ്പര്‍ശമുള്ള ഇവിടത്തെ സംസ്ക്കാരത്തില്‍ പട്ടണത്തിന്റെ ചരിത്രമത്രയും പ്രതിഫലിക്കുന്നുണ്ട്. കന്നിയാത്രയില്‍ തന്നെ അറ്റ് ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് മുങ്ങിയ ടൈറ്റാനിക് കപ്പല്‍ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ആനി ഫങ്ക് എന്ന ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകയുടെ കര്‍മ്മമണ്ഡലമായിരുന്നു ഈ പ്രദേശം.

ജാഞ്ച്ഗീര്‍ - ചമ്പയ്ക്കകത്തും ചുറ്റുപാടുമുള്ള സഞ്ചാരകേന്ദ്രങ്ങള്‍  

സന്ദര്‍ശകര്‍ക്ക് ആനി ഫങ്കിന്റെ വീട് കയറിക്കാണാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. യാന്ത്രികമായ ഭൌതിക ജീവിതത്തില്‍ കൈമോശം വന്ന ആത്മീയതയുടെ പോഷണത്തിന് വേണ്ടിയുള്ളവര്‍ക്കും ഒരു കൊച്ചുജീവിതത്തിന്റെ പൊരുളും കയവും തേടി മനുഷ്യജന്മമെന്ന മഹാ നിയോഗത്തെ അവിരാമമായ യാത്രകളില്‍ തളച്ചവര്‍ക്കും ഒരുപോലെ നിര്‍വൃതി നല്‍കുന്ന പുണ്യ സ്ഥലങ്ങള്‍ ജാഞ്ച്ഗീര്‍ - ചമ്പയിലുണ്ട്. വിഷ്ണുമന്ദിരം, ലക്ഷ്മണേശ്വര ക്ഷേത്രം, അദ്ഭാര്‍ , നഹരിയ ബാബ ക്ഷേത്രം, ദുര്‍ഗ്ഗദേവി മന്ദിരം, ശിവരിനാരായണ ക്ഷേത്രം, ചന്ദ്രഹാസിനി ക്ഷേത്രം എന്നീ പുണ്യ കേന്ദ്രങ്ങളെല്ലാം അനുഭൂതിദായകമായ അലൌകിക പ്രഭാവം പേറുന്ന സ്ഥലങ്ങളാണ്. പ്രകൃതിയും പുരുഷനും കൈകോര്‍ക്കുന്ന വിസ്മയക്കാഴ്ചകളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് അഭിലഷണീയമായ സഞ്ചാരകേന്ദ്രങ്ങളും ഇവിടെയുണ്ട്. മദന്‍പുര്‍ഘര്‍ , കന്‍ഹാര, പീതാംപുര്‍ , ദേവര്‍ഘട, ദാമുധാര, ഘടാദായി എന്നിങ്ങനെ ആസ്വാദനത്തിന്റെ വൈവിധ്യം സന്ദര്‍ശകര്‍ക്ക് കാണാം. ഇവയില്‍ ജാഞ്ച്ഗീര്‍ - ചമ്പയിലുള്ള വൈഷ്ണവ സമുദായത്തിന്റെ കലാപരവും സാംസ്ക്കാരികവുമായ ഔന്നത്യത്തെ പ്രതിനിധാനം ചെയ്യുന്ന വിഷ്ണുക്ഷേത്രം വളരെയധികം പ്രസിദ്ധമാണ്.

ജാഞ്ച്ഗീര്‍ - ചമ്പയിലെ കാലാവസ്ഥ

ഛത്തീസ്ഗഢിലെ ഇതര ഭാഗങ്ങളിലെന്ന പോലെ ഉഷ്ണമേഖല കാലാവസ്ഥയാണ് ജാഞ്ച്ഗീര്‍ - ചമ്പയിലും അനുഭവപ്പെടാറുള്ളത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍കാലം. കടുത്ത ചൂടും ഹ്യുമിഡിറ്റിയും ഇക്കാലത്ത് പതിവാണ്. ശൈത്യകാലം ആകുന്നതോടെ താപനിലയില്‍ ഗണ്യമായ കുറവ് അനുഭവപ്പെടും

ജാഞ്ച്ഗീര്‍ - ചമ്പ പ്രശസ്തമാക്കുന്നത്

ജാഞ്ച്ഗീര്‍ - ചമ്പ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജാഞ്ച്ഗീര്‍ - ചമ്പ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജാഞ്ച്ഗീര്‍ - ചമ്പ

  • റോഡ് മാര്‍ഗം
    ജാഞ്ച്ഗീറില്‍ സ്ഥിതിചെയ്യുന്ന ജാഞ്ച്ഗീര്‍ - ചമ്പ ജില്ലയിലേക്ക് റോഡ് മാര്‍ഗ്ഗം എത്തിച്ചേരാന്‍ വിവിധയിനം വാഹനങ്ങള്‍ സജ്ജമാണ്. 65 കിലോമീറ്റര്‍ അകലെയുള്ള ഭിലാസ്പൂറും 175 കിലോമീറ്റര്‍ ദൂരെയുള്ള റായ്പൂറും ഈ പട്ടണത്തിലേക്കുള്ള സഞ്ചാര മാധ്യമങ്ങള്‍ സുലഭവും സുഗമവുമാക്കുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഹൌറ - മുംബൈ മുഖ്യ പാതയിലാണെന്നതിന് പുറമെ ദക്ഷിണ-പൂര്‍വ്വ-മദ്ധ്യ റെയില്‍വേയുമായി നേരിട്ട് ബന്ധമുള്ള പാതയിലാണ് ജാഞ്ച്ഗീര്‍ - ചമ്പ സ്ഥിതിചെയ്യുന്നത്. നൈലയും ചമ്പയുമാണ് ജില്ലയിലുള്ള രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ . തലസ്ഥാന നഗരമായ റായ്പൂര്‍ ഇവിടെ നിന്ന് 170 കിലോമീറ്റര്‍ അകലെയാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റായ്പൂര്‍ എയര്‍പോര്‍ട്ടാണ് സമീപസ്ഥമായ വിമാനത്താവളം. പ്രമുഖ വിമാനത്താവളങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് വിമാന സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat