സംഗമത്തിലെ ഒഴിച്ചുകൂടാനാവാത്ത കാഴ്ചകളിലൊന്നാണ് സംഗമേശ്വര ക്ഷേത്രം. അര്‍ക്കാവകി നദി കാവേരിയുമായി കൂടിച്ചേരുന്നതിന് സമീപത്തായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭഗവാന് പരമശിവനാണ് സംഗമേശ്വരനെന്ന പേരില്‍ ഇവിടെ കുടികൊള്ളുന്നത്. ദത്തഭക്തന്മാരുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാമ് ഇവിടം. പൈതൃകസമ്പത്തിന്റെ സംരക്ഷകനായി കരുതപ്പെടുന്ന പരമഗുരു മാതാ ജയലക്ഷ്മി ഈ ക്ഷേത്രത്തില്‍ പ്രാര്ത്ഥനയിലേര്പ്പെട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നു. 2007 ല്‍ അവധൂത ദത്താപീഠം ക്ഷേത്രം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭിത്തികളില്‍ ഗ്രാനൈററ് പതിക്കുകയും ചെയ്തു.