സാംഗ്രൂര്‍ നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ വടക്കായി മലര്‍ക്കോട്ല സാംഗ്രൂര്‍ റോഡില്‍ അകോയി ഗ്രാമത്തിലാണ് ഗുരുദ്വാര അകോയി സാഹിബ് സ്ഥിതി ചെയ്യുന്നത്. ഒന്നാമത്തെയും ആറാമത്തെയും ഒമ്പതാമത്തെയും സിഖ് ഗുരുക്കര്‍മാരായ ശ്രീ ഗുരുനാനാക്ക ദേവ്ജി, ശ്രീ ഗുരു ഹര്‍ഗോബിന്ദ് സാഹിബ് ജി, ശ്രീ ഗുരു തേജ് ബഹാദൂര്‍ ജി എന്നിവര്‍ ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്.
ശ്രീ ഗുരു ഹര്‍ഗോബിന്ദ് സാഹിബ് ജി സന്ദര്‍ശന വേളയില്‍ ഇവിടെ കുതിരയെ കെട്ടിയിട്ട കരീര്‍ മരം ഇന്നും ഉണ്ട്. ഗുരുദ്വാര നിര്‍മ്മാണ വേളയില്‍ ഈ മരം കടപുഴകി വീണെങ്കിലും പിന്നീട് താനെ മുളച്ച് വീണ്ടും വലുതായി. നിരവധി ചെറിയ കുംഭഗോപുരങ്ങളുടെ നടുക്കായി വലിയൊരു കുംഭഗോപുരവും ഇവിടെയുണ്ട്. എല്ലാ ഗുരുദ്വാരകളുടെയും രൂപകല്‍പന ഏതാണ്ട് ഇപ്രകാരം തന്നെയാണ്.



Click it and Unblock the Notifications