സങ്കൂവിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ലേ എയര്‍പോര്‍ട്ടാണ്. ഡല്‍ഹി, ഔറംഗാബാദ്, ജമ്മു, ബാംഗ്ളൂര്‍, പൂനെ തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്. ഇവിടെ നിന്ന് സങ്കൂവിലേക്ക് കാറുകളും ബസുകളും ലഭിക്കും. സങ്കൂവിന് സമീപത്തുള്ള മറ്റൊരു വിമാനത്താവളമാണ് ശ്രീനഗര്‍ എയര്‍പോര്‍ട്ട്. ഇവിടെ നിന്ന് സങ്കൂവിലേക്ക് നേരിട്ടുള്ള ബസ് സര്‍വ്വീസുകളുണ്ട്. ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം ഡല്‍ഹി എയര്‍പോര്‍ട്ടാണ്.