Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സപുതാര » കാലാവസ്ഥ

സപുതാര കാലാവസ്ഥ

സുന്ദരമായ കാലാവസ്ഥയാണ് സപുതാരയില്‍. വര്‍ഷം മുഴുവന്‍ ഇതാണ് അവസ്ഥ. ചൂടുള്ള വേനലിനെ അപേക്ഷിച്ച് പ്രസന്നമായ ശൈത്യമാണ് സന്ദര്‍ശിക്കാന്‍ അത്യുത്തമം. ആവശ്യത്തിന് മഴ ലഭിക്കുന്നത് മണ്‍സൂണ്‍ കാലയളവിലാണ്.

വേനല്‍ക്കാലം

ഏതു കാലത്തും സപുതാര സന്ദര്‍ശനത്തിന് അനുയോജ്യമാണ്. വേനല്‍കാലം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ്. ഇക്കാലയളവില്‍ താപനില 28 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 38 ഡിഗ്രി വരെയാണ്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മണ്‍സൂണ്‍. ശരാശരി മഴ ഇക്കാലയളവില്‍ ലഭിക്കാറുണ്ട്.

ശീതകാലം

ശൈത്യകാലം അതി പ്രസന്നമാണ് സപുതാരയില്‍. 8 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലയളവിലെ കാലാവസ്ഥ. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യം.